Monday, February 23, 2026
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (138 പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (138 പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

ദൈവത്തിന്റെ വഴി കണ്ടെത്താം? (യെശ.55: 1- 13)

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ
എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” (വാ. 8).

ദൈവഭക്തനും വിദ്യാസമ്പന്നനുമായിരുന്ന ജോൺ ഹെൻറി ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ, ഉയർന്ന ഒരു തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചു. എല്ലാ നിലയിലും അദ്ദേഹം ആ ജോലിക്കു യോഗ്യനായിരുന്നിട്ടും, സർവ്വ കലാശാല
മറ്റൊരാളെ ആ സ്ഥാനത്തു നിയമിക്കുകയും, ജോൺ ഹെൻറിയെ . അദ്ദേഹത്തിന്റെ കീഴിൽ, ഒരു പ്രൊഫസറായി നിയോഗിക്കുകയും ചെയ്തു. അദ്ദേഹം ആദ്യം നിരാശനായെങ്കിലും, അതിന്റെ പിന്നിൽ എന്തോ ദൈവ ഉദ്ദേശ്യമുണ്ടെന്ന വിശ്വാസത്തിൽ ആ ജോലി ഏറ്റെടുത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ, യൂണിവേഴ്സിറ്റി ആദ്യം നിയമിച്ച ആളിന്റെ തസ്തിക നിർത്തലാക്കുകയും, അയാളെ പിരിച്ചു വിടുകയും ചെയ്തു. ദൈവത്തിന്റെ വഴികൾ അഗോചരമെങ്കിലും, ഉദ്ദേശ്യ രഹിതമല്ല.
ജോൺ ഹെൻറിയെക്കുറിച്ചു ദൈവത്തിനു വ്യക്തവും ശുഭകരവുമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അതുപോലെ നമ്മുടെ ജീവിതത്തെക്കുറിച്ചും ദൈവത്തിനു നന്മയുടെയും അനുഗ്രഹത്തിന്റേതുമായ ഉദ്ദേശ്യങ്ങളുണ്ട്. ആദ്യം നിരാശനായെങ്കിലും, ദൈവം തന്റെ നന്മയ്ക്കായിട്ടാണു അതു ചെയ്ത തെന്നു ജോൺ ഹെൻറി പിന്നീടു മനസ്സിലാക്കി!

ദൈവം എപ്പോഴും നന്മുടെ ജീവിതത്തിൽ ദീർഘ ദൃഷ്ടിയോടു കൂടിയാണു പ്രവർത്തിക്കുന്നത്. എന്നാൽ, ഹൃസ്വദൃഷ്ടികളായ നമുക്കു അതു മനസ്സിലാക്കാൻ കഴിയണമെന്നില്ല. ധ്യാന ഭാഗത്തു ദൈവം പ്രവാചകനിലൂടെ പറയുന്നതു ശ്രദ്ധിക്കുക:
“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല. ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നതു പോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും, എന്റെ . വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു” (വാ. 8,9). ദൈവത്തിന്റെ വിചാരങ്ങളും വഴികളും മനസ്സിലാക്കുന്നവർ അതിൽ നടക്കും; അവർ ദൈവം ആഗ്രഹിക്കുന്നതു പോലെ പ്രവർത്തിക്കും. അല്ലാത്തവർ സ്വന്തം വഴി കളിൽ നടക്കും; അവരവർ ആഗ്രഹിക്കുന്നതു പോലെ പ്രവർത്തിക്കും.

ദൈവത്തിന്റെ വിചാരങ്ങൾ എന്ന പോലെ തന്റെ വഴികളും ഉയർന്നവയാണ്. അവന്റെ വഴികൾ ചിലപ്പോൾ ഇടുക്കവും ഞെരുക്കവുമുള്ളതായിരിക്കും? എങ്കിലും അവ നമ്മെ നിത്യജീവനിലേക്കു നയിക്കുവാൻ പര്യാപ്തമായിരിക്കും. എന്നാൽ,
അനേകർ അതു കണ്ടെത്തുന്നില്ല. അതു കണ്ടെത്തുന്നവർ ചുരുക്കമായിരിക്കുമെന്നു യേശു കർത്താവു മുന്നമേ അരുളിച്ചെയ്തിട്ടുമുണ്ട്! (മത്താ. 7:14). നമുക്കു ദൈവത്തിന്റെ വഴ കണ്ടെത്താനും അതിൽ നടക്കാനും കഴിയട്ടെ? ദൈവം സഹായിക്കട്ടെ?

ചിന്തയ്ക്ക്: ദൈവത്തിന്റെ വഴി കണ്ടെത്തി,അതിലൂടെ നടക്കുന്നവർക്കു മാത്രമേ നിത്യജീവന്റെ അവകാശികളായി തീരാനാകൂ!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com