തൻ മാറിലെ കുളിരും തേടി.
ഇളംകാറ്റ് മെല്ലെ ഒഴുകി വന്നു.
ആറ്റുവഞ്ചികൾ തെന്നലിൽ
പൂത്തുലയവേ.
തീരമൊരുക്കുന്നു മനോഹര ഗീതം.
തീരത്തെ തഴുകും തിരകൾക്കൊപ്പം.
മാരുതൻ മെല്ലെ കളിചിരി തൂകിടുന്നു.
പക്ഷികൾ പാടും പാട്ടിൻ്റെ
ഈണത്തിൽ.
മുങ്ങുന്നു പുലരിതൻ നിർമ്മല ഭാവം.
അലകളൊഴുകും മടിയിൽ
തലചായ്ച്ചുറങ്ങാൻ.
മന്ദസമീരൻ അണയുന്ന നേരം.
തീരവും പുഴയും ഒന്നായി അലിഞ്ഞു.
തീർക്കുന്നു പ്രണയത്തിൻ
മായാപ്രപഞ്ചം.



