Sunday, March 22, 2026
Homeഅമേരിക്കനരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി.

നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി.

സാം മാത്യു, ഡാളസ് 

ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു.

1995-ൽ അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളത്തിൽ താമസിച്ചു വരവെയാണ് അന്ത്യം. പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. കുടുംബം ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗങ്ങൾ ആണ്. നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആണ് ഭർത്താവ്.

അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭ, ഡാളസ് ഗ്രേസ് പെന്തകോസ്തൽ ചർച്ച് എന്നിവടങ്ങളിൽ വൈദിക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. ഭൗതീക സംസ്കാരം പിന്നീട്.

മക്കൾ: ഏബ്രഹാം ജോർജജ് (റെജി) – ജീന (പ്രിയ). റോസ്‌ലിൻ ജോൺ – ഡോക്ടർ ജെയ്സൺ ജോൺ.
കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ , ജൂഡ്.

വാർത്ത: സാം മാത്യു, ഡാളസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com