Sunday, March 22, 2026
Homeഅമേരിക്കമലബാർ സ്പെഷ്യൽ ചിക്കൻ ബിരിയാണി ✍ തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

മലബാർ സ്പെഷ്യൽ ചിക്കൻ ബിരിയാണി ✍ തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

1) ചിക്കൻ- 1 കിലോ
2) ഉള്ളി – 5-6
3) തക്കാളി -3
4) പച്ചമുളക് – 5-8
5) മല്ലിയില, പുതിന – ഓരോ പിടി വീതം
6) തൈര്- 1 കപ്പ്
7) കറിവേപ്പില – രണ്ട് തണ്ട്
8) ചെറുനാരങ്ങാ നീര് -1 ചെറുനാരങ്ങയുടേത്
9) വെളുത്തുള്ളി-10 അല്ലി
10) ഇഞ്ചി- വെളുത്തുള്ളിയുടെ അതേ അളവിൽ ( ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒന്നിച്ചാക്കി ചതച്ചെടുത്തു വയ്ക്കണം )
11) പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺ
12) കുരുമുളകുപൊടി- അര ടീസ്പൂൺ
13) മല്ലിപ്പൊടി- അര ടീസ്പൂൺ
14) മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
15) ഉപ്പ് -പാകത്തിന്
16) ഗരം മസാല പൗഡർ – ഒരു ടീസ്പൂൺ
(പട്ട, ഗ്രാമ്പൂ, ഏലക്ക, ജാതിക്ക, ജാതിപത്രി, സജീരകം എന്നിവ തുല്യ അളവിൽ എടുത്ത് പൊടിച്ചെടുത്താൽ മതി)
17) നെയ്യും സൺഫ്ലവർ ഓയിലും കൂടി -300 ഗ്രാം
18) ജീരകശാല അരി: 1 കിലോ

പാകം ചെയ്യുന്ന രീതി :

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യും സൺഫ്ലവർ ഓയിലും ഒന്നിച്ചാക്കിയത് ഒഴിച്ച് ചൂടാകുമ്പോൾ രണ്ടു ഉള്ളി കനം കുറച്ച് നീളത്തിൽ അരിഞ്ഞ് നല്ല ഗോൾഡൻ ബ്രൗൺ കളറിൽ പൊരിച്ചു കോരുക. ശേഷം അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് ഇളം ബ്രൗൺ നിറത്തിൽ പൊരിച്ചു കോരി മാറ്റിവയ്ക്കുക.

മല്ലിയിലയും പുതിനയിലയും ഗരം മസാല പൗഡറും പകുതി എടുത്തു മാറ്റിവച്ച ശേഷം, ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ 2 മുതൽ16 വരെയുള്ള എല്ലാ ചേരുവകളും ഒന്നിച്ചാക്കി നന്നായി കുഴയ്ക്കുക.

ഉള്ളിയും അണ്ടിപ്പരിപ്പും കിസ്മിസും പൊരിച്ചെടുത്ത നെയ്യിൽ നിന്നും പകുതിഭാഗം എടുത്ത് ഇതിലേക്ക് ചേർക്കുക.
നന്നായി കഴുകിയെടുത്ത ചിക്കൻ കഷ്ണങ്ങൾ കൂടി ഈ മസാലയിലേക്ക് ചേർത്ത് ഒന്നുകൂടി കുഴച്ച് ഒരു രണ്ടുമണിക്കൂറെങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കുക.

ബിരിയാണിയിലേക്ക് ആവശ്യമായ ചോറ് തയ്യാറാക്കാൻ ഒരു പാത്രത്തിൽ ഏകദേശം മൂന്നു ലിറ്ററോളം വെള്ളം എടുത്ത് അതിലേക്ക് രണ്ടു കഷണം പട്ട, നാല് ഗ്രാമ്പൂ, 3 ഏലക്ക, എന്നിവയും പാകത്തിന് ഉപ്പും ചേർത്ത് വെട്ടി തിളയ്ക്കുമ്പോൾ കഴുകി വാർത്തു വെച്ച അരി ചേർക്കുക. ഇത് പകുതി വേവാകുമ്പോൾ വെള്ളം ഊറ്റിയ ശേഷം കുഴച്ചുവെച്ച ചിക്കന്റെ മേലെ പകുതിഭാഗം നിരത്തി കുറച്ചു മല്ലിയിലയും പുതിനയിലയും ഗരം മസാല പൗഡറും വിതറിയ ശേഷം കുറച്ചു നെയ്യും ചേർക്കുക.

ഇതിന്റെ മേലെ ബാക്കി ചോറും നിരത്തി വീണ്ടും മല്ലിയില, പുതിന, ഗരം മസാല എന്നിവയും പൊരിച്ചു മാറ്റി വെച്ച ഉള്ളിയിൽ കുറച്ചും വിതറിയ ശേഷം ബാക്കിയുള്ള നെയ്യ് എല്ലാ ഭാഗത്തും എത്തുന്ന വിധത്തിൽ ഒഴിച്ച് ഒരു അലൂമിനിയം ഫോയിൽ കൊണ്ട് പാത്രം കവർ ചെയ്യുക.

ആവി പുറത്ത് പോകാത്ത വിധത്തിൽ പാത്രം മൂടി, തീ കുറച്ച് 30 മിനിറ്റ് നേരം ബിരിയാണി ദം ചെയ്യുക.

30 മിനിറ്റിനുശേഷം തീ ഓഫ് ആക്കുക. ഒരു പത്ത് മിനിറ്റിന് ശേഷം മൂടി തുറന്ന് ബിരിയാണി ചൂടോടെ വിളമ്പുക. പൊരിച്ചു വെച്ച ഉള്ളിയും അണ്ടിപ്പരിപ്പും കിസ്മിസും കൊണ്ട് അലങ്കരിക്കുക.

തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ✍

RELATED ARTICLES

2 COMMENTS

  1. അമ്പതു നോമ്പിൽ Nonveg ഉപേക്ഷിച്ചതു കൊണ്ട് പരീക്ഷണം ഈസ്റ്റർ കഴിഞ്ഞാവാം. സേവ് ചെയ്തു വെച്ചിട്ടുണ്ട്. Thank you

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com