കൂടു തെറ്റിയ കിളിയായ് ഞാൻ
കാലമിത്ര കഴിഞ്ഞു പോയി
കൂട്ടുകൂടിയനേരമോർത്തു
കാതരയായ് തേങ്ങിടുന്നു.
ഓർമ്മതൻ നിലാവു പെയ്തു
പഴയ തംബുരുമീട്ടുമ്പോൾ
ശ്രുതിലയമെങ്ങു പോയി?
രാഗമൊരു തേങ്ങലായി.
കാലമിന്നൊരു ശൂന്യത
കാടുകേറിയ ചിന്തകൾ
കോർത്തിട്ട മാലകളൊക്കെ
കൂട്ടം തെറ്റിയതു മാത്രമോ?
പഴയ ചില്ലകൾ കൂടുകൾ
പാർത്തിടാനിനിയാകുമോ?
ദൂരെയാ മരചില്ലകൾ
കരിനിഴലായി നിൽപ്പൂ.



