Sunday, February 22, 2026
Homeഅമേരിക്കമാഗ് (MAGH) തെരഞ്ഞെടുപ്പിൽ 'ടീം യുണൈറ്റഡിന്' ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

മാഗ് (MAGH) തെരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

അജു വാരിക്കാട് - ജീമോൻ റാന്നി

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡ്’ പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ഡയറക്ടേഴ്സ് തുടങ്ങി എല്ലാ സീറ്റുകളിലും ടീം യുണൈറ്റഡ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി സി. മാത്യു 1509 വോട്ടുകൾ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. എതിർ സ്ഥാനാർത്ഥിയായ ചാക്കോ പി. തോമസിന് 836 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ട്രസ്റ്റി ബോർഡ് & എക്സിക്യൂട്ടീവ് കമ്മിറ്റി ഫലങ്ങൾ:
ട്രസ്റ്റി ബോർഡ്: ക്ലാരമ്മ മാത്യൂസ് (1593 വോട്ടുകൾ) വിജയിച്ചു. (എതിരാളി ജോസഫ് മത്തായി ഒലിക്കൻ – 715 വോട്ടുകൾ).

വനിതാ പ്രതിനിധികൾ (Women’s Representatives): അമ്പിളി ആന്റണി (1514 വോട്ടുകൾ), അനില സന്ദീപ് (1367 വോട്ടുകൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് റെപ്രസെന്റേറ്റീവ്: മൈക്കിൾ ജോയ് (1307 വോട്ടുകൾ) വിജയിച്ചു. (എതിരാളി ഡോ. നവീൻ പാത്തിയിൽ – 1013 വോട്ടുകൾ).

ബോർഡ് ഓഫ് ഡയറക്ടേഴ്സ് (Top 11):
ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള 11 സീറ്റുകളിലും ടീം യുണൈറ്റഡ് തൂത്തുവാരി. 1582 വോട്ടുകൾ നേടി ഷിനു എബ്രഹാം ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയത്.
വിജയിച്ച ബോർഡ് അംഗങ്ങളും അവർക്ക് ലഭിച്ച വോട്ടുകളും താഴെ പറയുന്നവയാണ്:
ഷിനു എബ്രഹാം: 1582
ജീവൻ സൈമൺ: 1574
വിനോദ് ചെറിയാൻ: 1551
മാത്യു തോമസ് (സന്തോഷ് ആറ്റുപുറം): 1499
ഡോ. സുബിൻ ബാലകൃഷ്ണൻ: 1494
ജിൻസ് മാത്യു: 1462
സാജൻ ജോൺ: 1431
ബനീജ ചെറു: 1422
ഡെന്നീസ് മാത്യു: 1268
ബിജു ശിവൻ: 1266
സുനിൽ തങ്കപ്പൻ: 1251
എതിർ പാനലായ ‘ടീം ഹാർമണി’യുടെ സ്ഥാനാർത്ഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയാണ് ടീം യുണൈറ്റഡ് സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചത്. ഹൂസ്റ്റണിലെ മലയാളി സമൂഹം ടീം യുണൈറ്റഡിന്റെ വികസന നയങ്ങളെയും നേതൃത്വത്തെയും പൂർണ്ണമായി അംഗീകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

അജു വാരിക്കാട് – ജീമോൻ റാന്നി ടീം

RELATED ARTICLES

1 COMMENT

  1. വിജയിച്ച ടീം യുണൈറ്റഡ്, അനുമോദനങ്ങൾ ആശംസകൾ. തോറ്റ ടീം ഹാർമണിക്ക് എന്തുപറ്റി?. ? അവർക്കായിരുന്നല്ലോ ഒരു എഡ്ജ് ഉണ്ടായിരുന്നത്. അവർക്കായിരുന്നല്ലോ ഇലക്ടഡ്, മലയാളി പൊളിറ്റീഷ്യൻസിന്റെയും, രണ്ട് മേയർ അടക്കമുള്ള സപ്പോർട്ട് ഉണ്ടായിരുന്നത്. കൂടാതെ, ടീം യുണൈറ്റഡ് നു വേണ്ടി hustan ഭാഗത്തെ ഒരു പ്രമുഖ പത്രക്കാരനും പത്രവും ഉണ്ടായിരുന്നല്ലോ. അതിനകത്തുണ്ടായിരുന്ന വാർത്തകളും പ്രചരണ തന്ത്രങ്ങളും ടീം ഹാർമണിക്ക് വേണ്ടി മാത്രമായിരുന്നല്ലോ?. എന്നിട്ട് എങ്ങനെ ടീം ഹാർമണിയെ കാലും ഏതാണ്ട് ഇരട്ടി വോട്ടുകൾ വീതം ടീം യുണൈറ്റഡ് നേടി വിജയിച്ചു? ടീം ഹാർമണിയിലെ ഓരോ അംഗങ്ങളും ഒരു ആത്മപരിശോധന ചെയ്യേണ്ടതാണ്. ചില ആളുകൾ പറയുകയുണ്ടായി ആദ്യം ഹാർമണി ഫ്രണ്ട് റണ്ണർ എന്നുള്ള നിലയിൽ ഒരല്പം അഹങ്കാരം കൂടിപ്പോയി. പിന്നെ കേരള ഡിബേറ്റ് ഫോറം, വളരെ പഴക്കമുള്ള, ഈ ഫോറം, ഒരു ഡിബേറ്റിനും ഒരു ഓപ്പൺ ഫോറത്തിനുമായി ക്ഷണിച്ചപ്പോൾ ടീം ഹാർമണി അത് ബാലിശമായ കാരണങ്ങളാൽ തള്ളിക്കളയും, ആ ഡിബേറ്റ് നടക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്തു എന്നാണ് Hustan ഭാഗത്തുള്ള വ്യക്തികളിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞത്. അതേ സമയത്ത് എതിർ ടീമായി യുണൈറ്റഡ് ടീം, ഒരു ഉപാധികളും ഇല്ലാതെ, അതിലെ ടീം അംഗങ്ങൾ മുഴുവനായി ഡിബേറ്റിൽ വരികയും, അതിന് സഹായിക്കുകയും സഹകരിക്കുകയും, കൂടാതെ ഇതുതന്നെ അവസരം എന്ന് മുതൽ ആക്കി അവർ ഡിബേറ്റിൽ അവരുടെ പദ്ധതിയും അജണ്ടയും വളരെ വ്യക്തമായി പറഞ്ഞ മിന്നിത്തിളങ്ങി എന്നത് അതിനുശേഷം ആയിരങ്ങൾ കണ്ട ഡിബേറ്റ് ഫോറത്തിന്റെയും അവരുടെയും വീഡിയോകൾ വ്യക്തമാക്കി. അതോടെ അവരുടെ ലീഡ് ഡബിൾ ഡിജിറ്റായി വർധിച്ചിരുന്നു എന്ന് ഇലക്ഷൻ റിസൾട്ട് വ്യക്തമാക്കുന്നു. അതിനാൽ ആത്മപരിശോധന നടത്തി അടുത്ത വർഷമെങ്കിലും ഹാർമണി ടീമിനെ വിജയിക്കാൻ പറ്റും. ഇപ്പോൾ ജയിച്ച ടീമും ആയിട്ട് ഒരുമയോടെ പ്രവർത്തിക്കുക എന്നു മാത്രമേ ഈ
    എളിയ വ്യക്തിക്ക് എളിയ വായനക്കാരന് പറയാനുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com