Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കഫോക്കാന സൺഷൈൻ റീജിയൻ ഫ്ലോറിഡ ഉത്‌ഘാടനം ചരിത്ര സംഭവമായി മാറി.

ഫോക്കാന സൺഷൈൻ റീജിയൻ ഫ്ലോറിഡ ഉത്‌ഘാടനം ചരിത്ര സംഭവമായി മാറി.

സാജ് കാവിന്റെ അരികത്ത്, ഫ്ലോറിഡ

ഫ്ലോറിഡയുടെ മാത്രമല്ല, അമേരിക്കയുടെ ചരിത്രത്തിലും സവിശേഷമായ ഒരു സംഭവമായി – ഫോക്കാന സൺഷൈൻ റീജിയൻ ഫ്ലോറിഡയുടെ 2024-2026 കമ്മിറ്റി ഇനാഗുറേഷൻ!.

ഫെബ്രുവരി ഒന്നിന് ഓർലാൻഡോയിൽ വച്ച് നടന്ന ഈ ചടങ്ങ്, സാമൂഹിക സേവകരുടെ അകമഴിഞ്ഞ സാന്നിധ്യത്തിലൂടെയും, മനസ്സാന്നിധ്യത്തിലൂടെയും പേരിനേക്കാൾ പെരുമയാർന്ന ഒരു നാഴികക്കല്ലിനു നാന്ദി കുറിച്ചു.

പൊക്കാനാ പ്രസിഡണ്ട് ശ്രീ. സജിമോൻ ആൻറണി ഉദ്ഘാടനം നിർവഹിച്ച ചടങ്ങ്, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കളും നേതാക്കളെയും കൊണ്ട് സമ്പന്നമായി.

പ്രാദേശികവും ദേശീയവുമായ നേതാക്കളുടെ പങ്കാളിത്തം, ജനങ്ങളുടെ ആവേശഭരിതമായ സാന്നിധ്യം, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഇതിനെ ഒരു കൺവെൻഷൻ മഹോത്സവത്തിന്റെ ഭംഗിയിലേക്കു ഉയർത്തി.

ചടങ്ങിന്റെ അരങ്ങൊരുക്കവും സ്വീകരണവും അത്രമേൽ മനോഹരമായിരുന്നതുകൊണ്ട്, അതിൽ പങ്കെടുക്കാനെത്തിയവർക്ക് ഒരു കല്യാണ ചടങ്ങിന്റെ ഭാഗമാണോ എന്ന തോന്നലുണ്ടാക്കി!
കേരള സംസ്കാരത്തിന്റെ ഒരു അമേരിക്കൻ അവതാരമാണിതെന്ന് എല്ലാവർക്കും ബോധ്യമായി.

ജനങ്ങളുടെ ഹൃദയം കീഴടക്കുന്ന നിരവധി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. അവിടം ഒരു സംഘടനയെക്കാളും, ജനങ്ങൾക്ക് ആവശ്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ രൂപം കൈകൊണ്ടിരുന്നതായി എല്ലാവരും അനുഭവിച്ചു. പേരറിയുമ്പോഴാണ് അവർ തിരിച്ചറിഞ്ഞത്—”അത് ഫോക്കാന!”

ഫ്ലോറിഡയെ ഉണർത്തിക്കൊണ്ടു ഒരു പുതിയ ദിശയിലേക്ക് നയിക്കാൻ, ആർ വി പി ലിന്റോ ജോയ് ശക്തമായ നേതൃഭാരമേറ്റ് മുന്നോട്ട് കുതിച്ചു. ഇതൊരു നവസംസ്കാരത്തിന്റെയും, സഹിഷ്ണുതയുടെയും, സഹവർത്തിത്വത്തിന്റെയും, സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമായി.

കൃഷ്ണൻ ഗോവർദ്ധനം ഉയർത്തിയപോലെ, ലിന്റോ ജോയ് ഫ്ലോറിഡയെ ഉയർത്തിയപ്പോൾ, ഗുരു സ്ഥാനത്ത് നിന്നും, സുഹൃത്തുക്കളുമായും നിരവധി സാമൂഹിക പ്രബുദ്ധർ ഒരുമിച്ചു ചേർന്നു, കർമ്മനിരതരായി.

ലേഖകൻ ഒരു സംശയം ഉണർത്തി—”ഇതു പോലെ ഒരു പ്രഭാവം ദേശീയതലത്തിലും സൃഷ്ടിക്കാമോ?”

സാജ് കാവിന്റെ അരികത്ത്, ഫ്ലോറിഡ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ