Logo Below Image
Monday, June 23, 2025
Logo Below Image
Homeഅമേരിക്കദില്ലി ഹാട്ട് (ലഘു വിവരണം) ✍ജിഷ ദിലീപ് ഡൽഹി

ദില്ലി ഹാട്ട് (ലഘു വിവരണം) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന ഒരു നഗരമാണ് ഡൽഹി. ഇന്ത്യയിലെ ആകർഷകവും, ഷോപ്പിംഗിന് അനുസൃത വുമായ ജൻപഥ്, കരോൾബാഗ്, സരോജിനി ഇങ്ങനെ നിരവധി മാർക്കറ്റ് ഉള്ള ദക്ഷിണ ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിന് അടുത്തായിട്ട് സ്ഥിതി സ്ഥിതിചെയ്യുന്ന ഊർജ്ജസ്വലവും വർണ്ണാഭവുമായ ഒരു ബസാർ ആണ് ദില്ലി ഹാട്ട്.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ഏറ്റവും വിലകൂടിയതും അതേസമയം വിലക്കുറവുള്ളതും ലഭ്യമാകുന്ന ഒരു മനോഹര മാർക്കറ്റ്. ഇതിനുള്ളിലേക്ക് കയറുമ്പോൾ കുളിർമയേകുന്ന പല കാഴ്ചകളാൽ വർണ്ണാതീതമാണ് ഓരോ ചെറിയ ചെറിയ സ്റ്റാളുകളും, ഓലമേഞ്ഞ മേൽക്കൂരയുള്ള കോട്ടേജുകളും.

വ്യത്യസ്തത പുലർത്തുന്ന ഐറ്റംസ് ആണ് ഓരോ സ്റ്റാളുകളിലും ഉള്ളത്. ഒരു സ്റ്റാളിൽ പരമ്പരാഗത ആഭരണങ്ങൾ ആണെങ്കിൽ മറ്റൊന്നിൽ പെയിന്റിംഗ്സ് വേറൊരിടത്ത് മൺപാത്രങ്ങൾ മറ്റൊരിടത്ത് വിവിധങ്ങളായ ഷോളുകൾ അങ്ങനെ നിരവധി കാഴ്ചകളാൽ സമ്പന്നമാണവിടം.

ദില്ലി ഹാട്ടിന്റെ പ്രധാന പ്രത്യേകത ഒരു പ്രാവശ്യം നമ്മൾ അവിടെ പോയാൽ പിന്നെ പോകുമ്പോൾ ആ സ്റ്റാളുകൾ മാറിയിട്ടുണ്ടാകും. കാരണം15 ദിവസ ത്തേക്ക് പണമടക്കൽ നിരക്കിലാണ് ഇവിടെ സ്റ്റാളുകൾക്ക് അനുമതി നൽകുന്നത്.

ഇത്തരം സ്റ്റാളുകൾക്ക് അടുത്തായിട്ട് തന്നെ പ്രാദേശിക ഭക്ഷണ സ്റ്റാളുകളും ഉണ്ട്. വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങൾ അവിടെ ലഭ്യമാണ്. സന്ധ്യ കഴിഞ്ഞാൽ എന്നുമിവിടെ നാടോടി നൃത്തങ്ങളും കലാസാംസ്കാരിക പ്രകടനങ്ങളും നടത്തപ്പെടുന്നു. ദില്ലി ഹാട്ടിന്റെ ആകർഷണീയത പരമ്പരാഗത ഗ്രാമീണ പശ്ചാത്തലത്താൽ അലംകൃത മാണെന്നുള്ളതാണ്. ഉച്ചകഴിഞ്ഞു പോയതുകൊണ്ടാകാം വിവിധ പ്രദേശങ്ങളിലെ ഭക്ഷണങ്ങൾ കണ്ടെങ്കിലും കഴിക്കാൻ തോന്നിയില്ല.

കരകൗശല വസ്തുക്കളും വംശീയ പാചക രീതിയുടേയും ഒരു സമന്വയമാണ് ഇത്. നാടോടി കലകൾ എന്നതിലുപരി ഇന്ത്യൻ പരമ്പരാഗത സംസ്കാരത്തിന്റെ ഒരു ദൃശ്യാവിഷ്കാരമായ ദില്ലി ഹാട്ട് ഒരു മാന്ത്രിക ലോകമാണ്.

പ്രത്യേക സീസണുകളിൽ അല്ലാതെ സ്ഥിരമായുള്ള ദില്ലി ഹാട്ട് എന്ന പ്രദർശന സ്ഥലത്ത് മരം കൊണ്ടുള്ള പ്രത്യേകിച്ചും ചന്ദനം കൊണ്ടുള്ള കൊത്തുപണികളും, ജെംസ്റ്റോൺ, പലതരം വസ്ത്രങ്ങളും ഉണ്ട്. ( സിൽക്ക്, കമ്പിളി ). നല്ല ഭംഗിയുള്ള ജെംസ്റ്റോൺ മാലകൾ കണ്ട പ്പോൾ ഞാനും വാങ്ങിച്ചു.

1994 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദില്ലി ഹാട്ട്, പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി 6 ഏക്കർ ഭൂമി വീണ്ടെടുക്കുക യും ദില്ലി ഹാട്ട് എന്നൊരു സ്വപ്നഭൂമിയെ രൂപാന്തരപ്പെടുത്തുകയും ചെയ്തു. ഏറ്റവും പഴക്കമേറിയതും ജനപ്രിയവു മായ ദില്ലി ഹാട്ട് മാർച്ചിൽ പ്രവർത്തനം ആരംഭിച്ചത് വിജയകരമായപ്പോൾ 2008ൽ പിതംപുര, 2014 ൽ ജനക് പുരി ഇങ്ങനെ ദില്ലി ഹാട്ടിന്റെ രണ്ട് ശാഖകൾ രൂപം കൊണ്ടു. ആഴ്ചതോറുമുള്ള വിപണിയെയാണ് ‘ഹാട്ട് ‘എന്ന വാക്ക് സ്ഥാപിക്കുന്നത്.

ഇന്ത്യൻ പരമ്പരാഗത പാരമ്പര്യങ്ങൾ, സംസ്കാരങ്ങൾ,കരകശല വസ്തുക്കൾ ഇവയെല്ലാം ഒരിടത്ത് ഏകോപിപ്പിക്കാനു ള്ള വിപണിയായിട്ടാണ് ദില്ലി ഹാട്ട് വിഭാവനം ചെയ്തിരിക്കുന്നത്.

സ്റ്റാളുകളിലെ പിന്നാമ്പുറത്ത്‌ ചുവരുകളിൽ അതിമനോഹരമായ പെയിന്റിംഗുകളും കാണാം. കണ്ണഞ്ചിപ്പി ക്കുന്ന കാഴ്ചകളുടെ പറുദീസയായ ദില്ലി ഹാട്ട് ഇന്ത്യൻ സംസ്കാരത്തിന്റേയും പൈതൃകത്തിന്റേയും, വൈവിധ്യങ്ങളുടേ യും ഉറവിടമാണ്. ഡൽഹി സന്ദർശന വേളയിൽ സഞ്ചാരികൾക്കിടയിൽ മറന്നുപോകാത്തൊരിടങ്ങളിലൊന്നായി ഇന്നും ദില്ലി ഹാട്ട് നിലനിൽക്കുന്നു.

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

8 COMMENTS

  1. സ്ഥലം കണ്ടിട്ടുണ്ടെങ്കിലും ദില്ലി ഹാട്ട് എന്ന പദത്തിൻ്റെ അർത്ഥം ഇന്നാണറിഞ്ഞത്. ചെറുതെങ്കിലും നല്ല വിവരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ