Sunday, March 22, 2026
Homeഅമേരിക്കഅടയാത്ത ജനൽ (കവിത) ✍ മിനിസുരേഷ് ബാലുശ്ശേരി

അടയാത്ത ജനൽ (കവിത) ✍ മിനിസുരേഷ് ബാലുശ്ശേരി

അടച്ചിട്ട മുറിയിൽ ചിറക് കത്തിച്ച
ശലഭങ്ങളോട്

ഏത് ചോദ്യത്തിനുത്തരമാണ് നിങ്ങൾ
തേടുന്നത്.

ഏത് കണക്കിലാണ്
ചിതറി പോയ കുഞ്ഞു കണ്ണിലെ
സ്വപ്നങ്ങളെ
ലഘൂകരിക്കുന്നത്.

വെടിയുണ്ട പാഞ്ഞ് പോയ
കുഞ്ഞു ഹൃദയത്തിൽ
കണ്ടുവോ നിങ്ങൾ
അതിർത്തിയില്ലാത്ത ജാതിയില്ലാത്ത

മതമില്ലാത്ത ദൈവത്തെ

ഇല്ല കഴിയില്ല നിങ്ങൾക്ക്
ചേർത്തടയ്ക്കാൻ

ചോരപ്പാടുണങ്ങാത്ത
ഈ ജനൽ പാളികൾ തുറന്ന് തന്നെ
ഇരിയ്ക്കും

ചോദ്യങ്ങളായി നിവർന്ന് നിൽക്കും
കാലത്തിനപ്പുറത്തേയ്ക്കും

മിനി സുരേഷ് ബാലുശ്ശേരി✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com