അവർ ഒരു സംഘമായിരുന്നു. നഗരത്തിന്റെ കോണിലുള്ള ബിയർ പാർലറിൽ അവർ ഒത്തു കൂടി. നിരന്തരമായ ആശയവിനിമയങ്ങൾക്ക് ശേഷമാണ് അവർ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഒന്നിച്ചു കൂടിയത് നിരാശാ ഭരിതരും ഹതാശരായ അവർ നിറഞ്ഞു പൊങ്ങുന്ന ഗ്ലാസുകൾ ചുണ്ടോടടുപ്പിച്ചു. എന്തിനോ വേണ്ടി പൊട്ടിത്തെറിച്ചിട്ടും പൊട്ടാത്തപൊട്ടാസിനെപ്പോലെ അമ്ലം നിറഞ്ഞ ലായിനിയുടെ വീര്യത്താൽ വിജ്യംഭിച്ചു.
. അവർ ബിസിനസ്സുകാരാണ്. വ്യാപാരികൾ. എന്താണ് വ്യാപരിക്കേണ്ടത് എന്നൊരു സംശയം മാത്രം.
വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറിയ മുതൽമുടക്കുള്ളവ കുടിൽ വ്യവസായത്തിന്റെ പരിധിയിൽ പെടുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ തഴച്ച് പന്തലിച്ച് വളരുന്ന വ്യവസായത്തിൽ ഒന്നാണ് റീൽ വ്യവസായം.
നിങ്ങൾക്ക് ആക്ഷേപമുണ്ടോ? അവൾ ചോദിച്ചു. സംഘിണിമാരിൽ സോറി സഖികളിൽ.
വിലയില്ലാത്തതും മാറ്റി പറയാവുന്നതും വാക്കാകണം എങ്കിലും സേഫ് ആവുക. അത് ശ്രദ്ധിക്കണം.
ചുവന്ന ചുടിദാറിട്ട സഹോദരി വിനയപൂർവം ചോദിച്ചു. അതിനൊക്കെ ശാരീരിക അധ്വാനം കൂടുതലല്ലേ. ഏയ്… തൊലിക്കട്ടി മതി. പച്ച ചുരിദാറിട്ട സഹോദരി പ്രതിഷേധിച്ചു. നീല സാരിയുടുത്ത കോമാളാംഗി പറഞ്ഞു. പ്രണയം… അതാണ് ലാഭകരം. ഒരു പതിനായിരം രൂപ മുതൽമുടക്ക്. ഷേവിംഗ് ക്രീം. സൺസ്ക്രീം ലോഷൻ / ടീഷർട്ട്. ചുവന്ന ഹൃദയം തുന്നിപ്പിടിച്ച ടവ്വൽ.
ഫ്ലാറ്റൊക്കെ വേണ്ടേ. ചുവന്ന വസ്ത്രക്കാരിക്ക് സംശയം. അതൊക്കെ വാഗ്ദാനങ്ങളിൽ മതി. കൊടുക്കണ്ടന്നേ.
പിന്നെ ഒരു കഴിവ് വേണം. ഹൃദയം പറിഞ്ഞ് പോകുന്ന വിധത്തിൽ ദാമ്പത്യ പരാജയങ്ങളെ വർണിക്കണം. ശ്രോതാവിന് കേട്ട പാടെ സഹതാപം കൊണ്ട് കരളുരുകണം. എന്നിട്ട് ചേർത്ത് പിടിച്ച് റൂമെടുക്കാൻ തോന്നണം. ഉപ്പ്പോലുള്ളവരെ പഞ്ചാരമുക്കണം.
ഇനി… കോമാളാംഗികൾക്കാണെങ്കിൽ ഇത്രയും ചിലവ് വേണ്ട. കുറേ msg മാത്രം. പാവങ്ങൾ എന്തൊക്കെ ബിസിനസ്സ് ചെയ്തു നമ്മൾ. വല്ലതും പച്ച പിടിച്ചോ. ആളുകൾ ശ്രദ്ധിച്ചോ. നിരീക്ഷിച്ചോ. എങ്ങനെ എങ്കിലും ഒരു അതിജീവിത ആകണം.
ആ വാക്ക് നീ ഉപയോഗിക്കരുത്. നിൻ്റെ ചുണ്ട് അരിഞ്ഞ് കാക്കയ്ക്ക് കൊടുക്കും.പോരാട്ടങ്ങളുടെയും സമരങ്ങളുടേയും നടുവിൽ നിന്ന് സ്വത്വപ്രകാശനത്തിനായ് ഒരു പെൺപോരാളി നടത്തുന്ന അഗ്നി പരീക്ഷണങ്ങളെ വില കുറച്ച് കാണരുത്.
ആ വാക്ക് വേണ്ട. ഇര മതി. അപ്പോ വേട്ടക്കാരൻ എവിടെ. തിരയണം വിശാലമായ ഈ ഭൂമിയിൽ. കുഞ്ഞിന് മരുന്ന് വാങ്ങാൻ കാശില്ലെങ്കിലും പ്രണയിനിക്കായ് ചെവി മുറിച്ചു നൽകാൻ വാൻഗോഗുമാർ ധാരാളം.
റിസ്ക്കല്ലേ. എന്ത് റിസ്ക്ക്. കുടുക്കയും കുടുംബവും പൊട്ടിച്ചെറിഞ്ഞ് സ്ത്രീ ശാക്തീകരണത്തിനായ് ഇറങ്ങുന്നവർ കുറച്ചൊക്കെ സഹിക്കണം. കേരളത്തിൽ മാത്രം പടിയിറങ്ങിപ്പോയ പാർവതിമാർ മുപ്പതിനായിരത്തോളം കാണും. അവരെ ഇറക്കി കൊണ്ടുപോയ തേവാങ്കുകൾ എവിടെ? ഹൃദയ ശുന്യരേ
ചിന്തിച്ചിട്ടുണ്ടോ
മക്കളെ വീട്ടിൽ സ്വസ്ഥമായ് നിർത്തി, സൃഷ്ടിച്ചവന് സമ്മാനിച്ച് നിർഭയമാരായി അന്തമില്ലാത്ത പ്രണയ പുറംകടലിലേക്ക് അഗാധതയിലേക്ക് നടന്നടുക്കുന്ന ആ സഹോദരിയുടെ കണ്ണിലേക്ക് നോക്കൂ. എന്തൊരു പ്രകാശം.. തീഷ്ണത !
വീട്ടിൽ കരിയിലും പുകയിലും സോസിലും മസാലയിലും കഴിയുന്ന കോഞ്ഞാട്ട പെണ്ണുങ്ങളെ ആരെങ്കിലും നോക്കുമോ. മൈഗ്രയിൻ വന്നാലും നെഞ്ച് വേദന വന്നാലും ഡോളോ വിഴുങ്ങി ചപ്രച്ച തലമുടിയുമായ് ടൂവീലറിൽ ഓഫീസിലേക്ക് പറക്കുന്ന സാധാ തരുണിയെ ആര് മൈൻഡ് ചെയ്യാൻ.
അതെ. മിനിമം ഒരു ഇരയാകാൻ ആസൂത്രണം തയ്യാറാക്കി സഖികൾ ഫോട്ടോഷൂട്ടിന് നിരന്നു. എന്നാലും മ്മടെ കുറിയേടത്ത് താത്രിയെ അന്ന് എന്ത് പേരാ വിശേഷിപ്പിച്ചേ.?
നീല സാരിയുടുത്ത തരുണിക്ക് എത്തും പിടിയും കിട്ടുന്നില്ല. അറിവുള്ളവർ ഒരു വാക്ക് തന്ന് സഹായിക്കണം. വാക്കല്ലേ ചോദിച്ചുള്ളൂ. ഹൃദയവും ഫ്ലാറ്റുമൊന്നുമല്ലല്ലോ.
പിന്നെ എന്തിത്ര വൈക്ലബ്യം
പറയൂ …. കരുണ ചെയ്യാൻ എന്തേ താമസം?




നന്നായിട്ടുണ്ട്