Sunday, March 22, 2026
Homeകഥ/കവിതലോകസന്തോഷദിനവും ലോക സന്തോഷ ദിനവും സന്ധിച്ചനേരം- (കവിത) ✍ സഹീറ. എം

ലോകസന്തോഷദിനവും ലോക സന്തോഷ ദിനവും സന്ധിച്ചനേരം- (കവിത) ✍ സഹീറ. എം

സന്തോഷം കൊണ്ടെൻ്റെ കണ്ണു
നിറഞ്ഞേ
നിറകണ്ണിൽ ആഴത്തിൽ കവിത
മുളച്ചേ
മുളപൊട്ടി ആയിരം സ്വപ്ന
ശലഭങ്ങൾക്കായ് ,
സങ്കല്പ ലോകത്തിലൊരുദ്യാനം
തീർത്തേ .
തീരത്ത് കാറ്റേറ്റ് മധുവുണ്ണും നേരത്ത്
കേൾക്കായി വെടിയൊച്ച ഇരുളിൻ്റെ
മറയിൽ !
ഞെട്ടിത്തകർന്നു തലകുത്തി വീണതാം
സന്തോഷത്താൽപരിലസിച്ചുദ്യാനം
കണ്ടോ!
കണ്ടാൽ സഹിക്കാത്ത
കാതരക്കാഴ്ച്ചകൾ,
രാവിനെ കീറിമുറിച്ചെത്തിയ
നിലവിവിളി,
നിലവിളി കേട്ടുള്ളമറിഞ്ഞങ്ങു
ദൂരെയാ.
ദൂരത്ത് നിദ്രയിൽ കുഞ്ഞുങ്ങൾ
പൊലിഞ്ഞു
പാെലിയുന്നു പൂപോൽ വിടർന്ന
മുഖങ്ങൾ
അഞ്ചിതശോഭയിൽ വിടർന്നുവരും
കുസുമങ്ങൾ !
വെള്ളകീറിയെത്തിയ ഭാസ്കര
മുഖബിംബം
വെള്ളപുതപ്പിച്ച ചെറുപൊതികൾ
ചുംബിച്ചു
ചുംബിച്ചു മണ്ണിൽ, വിണ്ണിനെ
സാക്ഷിയായ്
സന്താപക്കവിത പിറക്കുന്നെൻ
ഉൾക്കാമ്പിൽ!
ഉൾക്കാമ്പിൽ ഊറിയ കണ്ണിരുറവകൾ
ചാലിച്ച്
പ്രതിരോധം തീർക്കാൻ കവിതയായ്
പടരുന്നു
പടരേണം തീയായി കൊല്ലുംകൊലയും
നടത്തും അധികാര-
കോമരമാടും പ്രഹസന വഴികളിൽ;
നിലാവു പോൽ –
നിഴലിലുറങ്ങുന്ന പട്ടുമേനികളടിയിൽ
പിടയുന്നു
ദീർഘഞരക്കങ്ങൾ നോവുകൾ
തീർക്കുന്നു
ഒറ്റയും കൂട്ടവും പേരറിയാകൂട്ടത്തിൽ
താമരവള്ളി പോൽ
ചുറ്റിപ്പിടിച്ച് വലിച്ചു മനസ്സിനെ
താഴ്ത്തുന്നു വാപിയിൽ,
കർമ്മപഥത്തിൽ വിചാരണയില്ലാതെ,
ഓർക്കണേ !

പശിയേറി നിറഞ്ഞ
കദനത്തിനൊടുവിൽ ചിരി പൊട്ടി
പൊട്ടിയ ചില്ലിൽ പശിമാറ്റിയപശയൊട്ടി
മറുചിരി !
നിർദ്ദയമുപേക്ഷി പെരുവഴിയിൽ
പെരും ഹാസമായ്
നിലതെറ്റിയ മനസ്സിൻ്റെ സാന്ത്വന
പ്രതിഷേധച്ചിരി
കൊലച്ചിരി പ്രതികാരമുണർത്തിയ
ദുർഗ്ഗങ്ങൾ
മധുര പ്രതികാരത്തിന്റെ നേർത്ത
വിജയച്ചിരി
തലനാരിഴക്ക് രക്ഷപെട്ടെന്ന
ആശ്വാസച്ചിരി
അണയുന്ന വേർപാടിൻ
വിരഹച്ചിരിയിൽ !
സന്തോഷദിനാന്ത്യം കഴിഞ്ഞൊരു
കവിതതൻ ഊറിച്ചിരി!

സഹീറ. എം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com