Wednesday, March 25, 2026
Homeകേരളംഅലുവ അതുൽ കൊലക്കേസ് : 8 പ്രതികൾ അറസ്റ്റിൽ

അലുവ അതുൽ കൊലക്കേസ് : 8 പ്രതികൾ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നാണ് കോട്ടയം പോലീസ് പിടികൂടിയത്. നേരത്തെ നാലുപേർ പിടിയിലായിരുന്നു. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്തവരും സഹായികളും ഉൾപ്പെടെ എട്ടുപേർ കസ്റ്റഡിയിലായതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ ‘ജിം സന്തോഷ്’ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു അതുൽ. ഈ കൊലപാതകത്തോടുള്ള പകയാണ് അതുലിന്റെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കാപ്പ കേസുകളിൽ ഉൾപ്പെടെ പ്രതിയായിരുന്ന അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴാണ് പുതിയകാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്.

പ്രതികൾ സഞ്ചരിച്ചിരുന്ന കാർ അതുൽ സഞ്ചരിച്ച വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം, പുറത്തേക്കിട്ട് ക്രൂരമായി വെട്ടുകയായിരുന്നു. ഇടുപ്പിനും കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റ അതുൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ജാമ്യത്തിലിറങ്ങിയ അതുലിന് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. എന്നാൽ ഇത് തടയാൻ കഴിഞ്ഞില്ലെന്നത് വലിയ ചർച്ചയായിട്ടുണ്ട്. പിടിയിലായ പ്രതികളെ കൊല്ലം പോലീസിന് കൈമാറി.

കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും കൃത്യത്തിന് പിന്നിൽ മറ്റു ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്നും അറിയാൻ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com