പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുന്നിൽ രാവിലെ 11 മണിയോടെയാകും പത്രികാ സമർപ്പണം. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്.
നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭതെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്.
ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോൽപിച്ചു. പിന്നീട് സതീശൻ തന്നെയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.



