Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളം2026ൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും’: കാരണം വ്യക്തമാക്കി പി സി ജോർജ്.

2026ൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും’: കാരണം വ്യക്തമാക്കി പി സി ജോർജ്.

കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോർജ്. 2029 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ശബരിമലയിൽ സ്ത്രീകളെ കയറ്റിയതിന്റെ ദുരിതമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. സംസ്ഥാനത്ത് സമാധാനമില്ല. ശബരിമല അയ്യപ്പന്റെ പ്രാക്കാണിതെന്നും പി സി ജോർജ് പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പി സി ജോർജ് രൂക്ഷവിമർശനം ഉയർത്തി. രാഹുൽ ഗാന്ധി മഠയനാണെന്നും മലയാളികൾ മഠയന്മാരെ ചുമക്കുകയാണെന്നും പി സി വിമർശിച്ചു. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മുസ്ലിം സമുദായത്തെ ഓടിക്കുന്നില്ല. ബംഗ്ലാദേശിൽ നിന്നും വരുന്നവർ ആരെന്ന് അറിയാമെന്നും പി സി പറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നതിനെ എതിർത്തതിനെയും പി സി വിമർശിച്ചു. വെള്ളിയാഴ്ച്ച നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടതിന് പിന്നിൽ വർഗീയതയാണ്. 2009 ൽ തിരഞ്ഞെടുപ്പ് നടന്നത് ഞായറാഴ്ച്ചയാണ്. ക്രിസ്തുമത വിശ്വാസികൾ അന്ന് എതിർത്തില്ലല്ലോയെന്നും പി സി ജോർജ് ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ