Monday, March 23, 2026
Homeകേരളംവൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം 2025 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതു പരീക്ഷയുടെയും ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പൊതുപരീക്ഷയുടെയും നടത്തിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടാം വർഷ തിയറി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കുന്നതാണ്. ഒന്നാം വർഷ തിയറി, ഇംപ്രൂവ്മെന്റ് തിയറി പരീക്ഷകൾ 2025 മാർച്ച് ആറിന് ആരംഭിച്ച് മാർച്ച് 29ന് അവസാനിക്കുന്നതാണ്. രണ്ടാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ 2025 ജനുവരി 15 മുതലും രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 22 മുതലും ആരംഭിക്കുന്നതാണ്. ഒന്നാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ 2025 ജനുവരി 22 ന് ആരംഭിക്കുന്നതാണ്.

ഒന്നും രണ്ടും വർഷ ഇപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 2024 നവംബർ എട്ട് വരെയും 20 രൂപ പിഴയോടെ നവംബർ 15 വരെയും 20 രൂപയോടൊപ്പം ദിനംപ്രതി 5 രൂപ ഫൈനോടുകൂടി നവംബർ 20 വരെയും 600 രൂപ സൂപ്പർ ഫൈനോടു കൂടി നവംബർ 23 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസുകൾ “0202-01-102-93-VHSE Fees” എന്ന ശീർഷകത്തിൽ ഒടുക്കാവുന്നതാണ്. അപേക്ഷാ ഫോമും പരീക്ഷാ സംബന്ധിച്ച മറ്റു വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com