Wednesday, March 25, 2026
Homeഇന്ത്യഒഡീഷയിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് രോഗികൾ മരിച്ചു

ഒഡീഷയിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് രോഗികൾ മരിച്ചു

ഒഡീഷയിലെ എസ് സി ബി മെഡിക്കൽ കോളേജിന്റെ ഐസിയുവിൽ ആണ് തീപിടുത്തം. തീപിടുത്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ആശുപത്രിയിലെത്തിയിരുന്നു.

തിപിടുത്തത്തിൽ 11 ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെയാണ് ജീവനക്കാർക്ക് പരുക്കേറ്റതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുലർച്ചെ 2.30നാണ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടായത്.

ഒഡീഷയിലെ ഒരു പ്രധാന സർക്കാർ ആശുപത്രിയാണ് എസ്‌സി‌ബി ആശുപത്രി. സംഭവത്തിന് തൊട്ടുപിന്നാലെ, ഒഡീഷ മുഖ്യമന്ത്രി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികളെയും അവർ സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com