Wednesday, March 25, 2026
Homeഇന്ത്യരാജീവ്‌ ഗാന്ധി വധക്കേസ്‌: മുരുകന്‌ ഇന്ത്യ വിടാം; യാത്രാരേഖ അനുവദിച്ച് ശ്രീലങ്കൻ ഹൈക്കമീഷണർ.

രാജീവ്‌ ഗാന്ധി വധക്കേസ്‌: മുരുകന്‌ ഇന്ത്യ വിടാം; യാത്രാരേഖ അനുവദിച്ച് ശ്രീലങ്കൻ ഹൈക്കമീഷണർ.

ചെന്നൈ ;രാജീവ്‌ ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിച്ചിറങ്ങിയ മുരുകന്‍ എന്ന ശ്രീഹരന് ഇന്ത്യ വിടാൻ അവസരമൊരുങ്ങി. മുരുകന്‌ ശ്രീലങ്കൻ ഹൈക്കമീഷണർ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്‌നാട്‌ സർക്കാർ മദ്രാസ്‌ ഹൈക്കോടതിയിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലെ ഫോറിനേഴ്‌സ്‌ റീജണൽ രജിസ്‌ട്രേഷൻ ഓഫീസർ എക്‌സിറ്റ്‌ അനുമതി നൽകിയാൽ മുരുകന്‌ ശ്രീലങ്കയിലേക്ക്‌ മടങ്ങാനാകും.

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞു വരികയാണ് മുരുകനും കേസിൽ ജയിൽ മോചിതരായ മൂന്നുപേരും. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ മുരുകന്റെ ഭാര്യ നളിനി അടുത്തിടെ മദ്രാസ്‌ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com