Monday, March 23, 2026
Homeഅമേരിക്കഷിക്കാഗോയിൽ വെടിവെപ്പ് പരമ്പര: നാല് മരണം, 9 പേർക്ക് വെടിയേറ്റു

ഷിക്കാഗോയിൽ വെടിവെപ്പ് പരമ്പര: നാല് മരണം, 9 പേർക്ക് വെടിയേറ്റു

-പി പി ചെറിയാൻ

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെട്ടു. മൊത്തം ഒമ്പത് പേർക്കാണ് വെടിയേറ്റതെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു. 28 വയസ്സു മുതൽ 43 വയസ്സു വരെയുള്ളവരാണ് ആക്രമണത്തിന് ഇരയായത്.

രാത്രി 9 മണിയോടെ ഉണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ നെഞ്ചിന് വെടിയേറ്റ 39-കാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.നോർത്ത് ലോൺഡെയ്‌ൽ പുലർച്ചെ 2:15-ഓടെ കാറിലെത്തിയ അക്രമി 28 വയസ്സുകാരനെ വെടിവെച്ചു കൊന്നു.തലയ്ക്ക് വെടിയേറ്റ നിലയിൽ ഒരാളെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി.

റോസ്‌ലാൻഡ്, ബാക്ക് ഓഫ് ദി യാർഡ്‌സ് എന്നിവിടങ്ങളിലും വെടിവെപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്ക് ഓഫ് ദി യാർഡ്‌സിൽ വീടിനുള്ളിൽ നടന്ന തർക്കത്തിനിടെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഷിക്കാഗോ പോലീസിലെ വിവിധ ഏരിയ ഡിറ്റക്ടീവുകൾ സംഭവങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com