Monday, March 23, 2026
Homeഅമേരിക്കഓൺലൈനിലൊളിക്കും പുത്തൻ തലമുറ (കവിത) ✍ ശ്രീ മിഥില

ഓൺലൈനിലൊളിക്കും പുത്തൻ തലമുറ (കവിത) ✍ ശ്രീ മിഥില

ഉണർന്നില്ല വിഷുവിനു
കാലത്തെണീറ്റില്ല
കണി കാണുവാനുള്ള
സമയമായി

കണിയൊരുക്കാതെ കിടക്കുമ്പോൾ
കിടക്കയിൽ
നാണയ ത്തുട്ടുകൾ കരുതി വെച്ചു

കാലത്ത് കണി കാണാമെന്റെ
കമലാക്ഷി
കൊച്ചുമോൾ കവിളിലോ
ഒന്നുനുള്ളി

കുളി കഴിഞ്ഞീറനുടുത്തു വന്നപ്പോളോ
ഓൺലൈനിൽ
ഉണ്ണി കണി നിരത്തി

ജീവനില്ലാത്തൊരു എ ഐ
കണികളെൻ
കണ്ണിന്റെ കുളിരുകൾ
കരിച്ചു തീർത്തു

സദ്യ യൊരുക്കണ്ടേയെന്നു
ചോദിച്ചപ്പോൾ
വേണ്ടന്നെ! ഓൺലൈനിൽ സദ്യ കിട്ടും

കയ്യിലിരുന്നൊരു നാണയ ത്തുട്ടുകൾ
കണ്ണുനീർ നനവോടെ
തറയിൽ വീണു

കൈ നീട്ടവും ഇനി ഓൺലൈനിലാവും
തളരുന്നു മനഃമീ ഭ്രമയുഗത്തിൽ.

ശ്രീ മിഥില✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com