Wednesday, March 25, 2026
Homeഅമേരിക്കകേരളത്തെ നടുക്കിയ കൊലപാതകം - യുവാവ് ഉറ്റ ബന്ധുക്കളെയും, കാമുകിയുടെ കുടുംബത്തിലെയും ഉൾപ്പെടെ 6...

കേരളത്തെ നടുക്കിയ കൊലപാതകം – യുവാവ് ഉറ്റ ബന്ധുക്കളെയും, കാമുകിയുടെ കുടുംബത്തിലെയും ഉൾപ്പെടെ 6 പേരെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് കൂട്ടക്കൊല: ഉറ്റ ബന്ധുക്കളയും, കാമുകിയുടെ കുടുംബത്തിലെയും ഉൾപ്പെടെ 6 പേരെ വെട്ടിക്കൊന്നു. 6 പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറഞ്ഞു . അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്. ബന്ധുക്കളായ ആറു പേരെ മൂന്ന് വീടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി .അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

മാതാവ് ഷെമിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്.എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ് കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.

വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലേക്ക് അഫാന്‍ എത്തി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു.പോലീസുകാര്‍ പോലും അമ്പരന്ന് പോയി . കൊലനടത്തിയ സ്ഥലങ്ങളും ആളുകളുടെ പേരും യുവാവ് പോലീസിനോട് പറഞ്ഞു .ആറ് കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയതിന് ശേഷം വെളിപ്പെടുത്തിയത്.

ഉറ്റ ബന്ധുക്കളായ ആറ് പേരെയാണ്‌ കൊന്നതെന്ന് ഇയാള്‍ മൊഴി നല്‍കി . മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വന്നതെന്നുമാണ് അഫാന്‍ പോലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത്.എലി വിഷം കഴിച്ചിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com