Wednesday, March 25, 2026
Homeഅമേരിക്കസിറക്യൂസ്‌ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

സിറക്യൂസ്‌ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ജിനേഷ് തമ്പി

സിറക്യൂസ്‌ (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് സിറക്യൂസ്‌ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ചെറിയാൻ പെരുമാൾ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, ആൻഡ്രൂ തോമസ്, ആഞ്ചലി തോമസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയത്തിൽ സന്ദർശനം നടത്തി.

ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യുവും ഇടവക കമ്മിറ്റിയും ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ഫാ. ഗീവർഗീസ് മാത്യു കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മീഡിയ ടീമിലെ അനിൽ തോമസ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയമായ “കൃപയുടെ പാത്രങ്ങൾ” നെ കുറിച്ച് സംസാരിക്കുകയും , കോൺഫറൻസ് തീയതി, സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു. റഷ്യ, ഇന്ത്യ, സൗത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ നിന്നുള്ള പ്രഭാഷകർ കോൺഫറൻസിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് .

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകർ.

മുൻകാല കോൺഫറൻസുകളുടെ അനുഭവത്തെക്കുറിച്ച് സംസാരിച്ച മീഡിയ ടീമിലെ ജെന്നിഫർ അലക്സ്, എല്ലാവരെയും, പ്രത്യേകിച്ച് യുവാക്കളെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സുവനീർ കമ്മിറ്റിക്കുവേണ്ടിയും സംസാരിക്കുകയും ചെയ്തു.

കോൺഫറൻസിൽ ഒരുക്കിയിരിക്കുന്ന കായിക വിനോദ പരിപാടികളെ കുറിച്ച് ആൻഡ്രൂ തോമസ് സംസാരിച്ചു. പങ്കെടുക്കുന്നവർക്കിടയിൽ കൂട്ടായ്മക്കുള്ള അവസരങ്ങൾ എങ്ങനെ ഇത്തരം പരിപാടികൾ നൽകുന്നു എന്നതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. ആഞ്ചലി തോമസ് “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കു വെച്ചു.

ജൂലിയ അലക്സ് രജിസ്ട്രേഷൻ നിരക്കുകളും, റാഫിൾ ടിക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു. കുടുംബങ്ങളെയും യുവാക്കളെയും നേരത്തെ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസിന്റെ വിജയത്തിനായി സ്പോൺസർമാരുടെ പങ്കിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.

മുൻ ജനറൽ സെക്രട്ടറി ചെറിയാൻ പെരുമാൾ സമാപന പ്രസംഗത്തിനിടെ വരുവാനിരിക്കുന്ന കോൺഫറൻസിൽ സജീവമായി പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളോടും ആവശ്യപ്പെട്ടു.

ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും കോൺഫറൻസിനു പങ്കാളിത്തം അറിയിച്ചത് പ്രശംസനീയമായി.

അനിൽ തോമസും ചെറിയാൻ പെരുമാളും ദേവാലയം നൽകിയ ഊഷ്മളമായ സ്വാഗതത്തിന് നന്ദി പറഞ്ഞു. കോൺഫറൻസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ കോൺഫറൻസ് ടീമിന് അവസരം നൽകിയ ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യുവിനും, കമ്മിറ്റി അംഗങ്ങൾക്കും ഇടവകക്കാർക്കും അവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

വാർത്ത അയച്ചത് – ജിനേഷ് തമ്പി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com