തെളിയുന്നിതാ നല്ല തെളിനീരുപോലെ
ചെഞ്ചായം പൂശീയ മാനം പതുക്കെ
കരിനിഴൽ മായുന്നു കണ്ണീരു മായുന്നു
കഴുകൻ്റെ കണ്ണിൻ്റെ കാഴ്ച്ചകൾ
മങ്ങുന്നു
കത്തിക്കരിഞ്ഞങ്ങ് പോകുന്ന
പന്തങ്ങൾ
കുത്തിക്കുറിക്കുവാനൊരുപാട്
തന്നിടും
അടരുവാൻ
വയ്യാതടർന്നുപോകുമ്പൊഴും
പിടിമുറുക്കാൻ കരം ഉൾബലം തേടിടും
അകലെ ആ മാനത്ത് പാറും
മിനുങ്ങുകൾ
അരികിലെത്തില്ലെന്നുറച്ച് നീങ്ങുന്നവർ
തീഗോളമായത് മുന്നിൽ പതിക്കവേ
ഓർത്തില്ലതിരില്ലാ മാനത്തെയപ്പോൾ.
തെളിയുന്നിതാ നല്ല തെളിനീരുപോലെ
ചെഞ്ചായം പൂശീയ മാനം പതുക്കെ
കരിനിഴൽ മായുന്നു കണ്ണീരു മായുന്നു
കഴുകൻ്റെ കണ്ണിൻ്റെ കാഴ്ച്ചകൾ
മങ്ങുന്നു
മണ്ണിൻ്റെ മാറിൽ വിലസി നടന്നവർ
മണ്ണിന്നടിയിൽ സുരക്ഷ തേടീടുമ്പോൾ
നിദ്രാവിഹീനയായ് എത്തുന്ന സഞ്ചാരി
സുഖനിദ്രയേകുന്നൂ സുരക്ഷിതമണ്ണിൽ
പണ്ടു നാം മാനത്ത് കണ്ടോരു
കൗതുകം
വർണ്ണച്ചിറകുള്ള പട്ടങ്ങളാണെങ്കിൽ
ഇന്ന് നാം മാനത്ത് കാണുന്ന കൗതുകം
അഗ്നിച്ചിറകുള്ള മരണത്തിൽ
പന്തങ്ങൾ.
തെളിയുന്നിതാ നല്ല തെളിനീരുപോലെ
ചെഞ്ചായം പൂശീയ മാനം പതുക്കെ
കരിനിഴൽ മായുന്നു കണ്ണീരു മായുന്നു
കഴുകൻ്റെ കണ്ണിൻ്റെ കാഴ്ച്ചകൾ
മങ്ങുന്നു
നേട്ടങ്ങൾ സായൂജ്യ സീമന്തരേഖയിൽ
തിലകമായ് ചാർത്തുന്ന സാമ്രാജ്യ
ശക്തികൾ
മാറ്റം വിതച്ചങ്ങ് കൊയ്യുവാൻ വെമ്പവേ
തീമഴ പ്രളയത്തിൽ നെട്ടോട്ടമോടുന്നു.
രാവില്ല പകലില്ല നിദ്രയില്ലാ മണ്ണിൽ
രാപ്പാടി പാടുന്ന പാട്ടുമില്ലാ
പുഞ്ചിരി മാഞ്ഞോരു ലോകത്തിൻ
മാറിൽ
ദൈന്യതക്കൂട്ടരായ് അലയുന്നു
നമ്മളും.
തെളിയുന്നിതാ നല്ല തെളിനീരുപോലെ
ചെഞ്ചായം പൂശീയ മാനം പതുക്കെ
കരിനിഴൽ മായുന്നു കണ്ണീരു മായുന്നു
കഴുകൻ്റെ കണ്ണിൻ്റെ കാഴ്ച്ചകൾ
മങ്ങുന്നു.




👌
നല്ല കവിത
👍👍
👌