Sunday, March 22, 2026
Homeഅമേരിക്കഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഞങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന്’ ട്രംപ്.

ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഞങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന്’ ട്രംപ്.

ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഞങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന്’ ട്രംപ്.ഹുർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയക്കണമെന്ന ട്രംപിന്റെ ആവശ്യം ജർമനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ നിരസിച്ചു. മുൻകൂട്ടി ആലോചിക്കാതെയാണ് അമേരിക്ക യുദ്ധം തുടങ്ങിയതെന്ന നിലപാടിലാണ് ഇവർ. അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന നാറ്റോ അംഗങ്ങൾ, ആവശ്യമുള്ളപ്പോൾ തിരികെ സഹായിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഞങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ല’ എന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കത്തിൽ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ആവശ്യപ്പെട്ടിട്ടും ബ്രിട്ടൻ നൽകിയില്ലെന്ന് ട്രംപ് ആരോപിച്ചു. യുദ്ധം ജയിച്ചുകഴിഞ്ഞപ്പോൾ കപ്പലുകൾ അയക്കാം എന്ന് പറഞ്ഞ ലണ്ടന്റെ വാഗ്ദാനം താൻ തള്ളിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധക്കപ്പലുകളെ അയക്കില്ലെന്ന് ജപ്പാൻ, ആസ്‌ട്രേലിയയും വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കത്തിന് പിന്നാലെയാണ് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചത്.

ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. ഇത് തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. നിലവിൽ എണ്ണവില ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. കടലിടുക്ക് ദീർഘകാലം അടഞ്ഞുകിടന്നാൽ ബാരലിന് 200 ഡോളർ വരെ വില ഉയർന്നേക്കാമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇത് ആഗോളതലത്തിൽ വലിയ വിലക്കയറ്റത്തിന് കാരണമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com