SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർ ശ്രദ്ധിക്കുക.
* SIR വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും 18 വയസ്സ് പൂർത്തിയായവർക്കും പുതിയ വോട്ടറായി അപേക്ഷ സമർപ്പിക്കാൻ ജനുവരി 22 വരെ അവസരമുണ്ട്.
* ഓൺലൈൻ വഴി പുതിയതായി പേര് ചേർക്കുന്നതിന് ഫോം 6 ലും പ്രവാസി വോട്ടർമാർ ഫോം 6 A യിലുമാണ് അപേക്ഷിക്കേണ്ടത്.
ഇതിനായി *voters.eci.gov.in* എന്ന വെബ്‌സൈറ്റോ ECI NET എന്ന ആപ്പോ ഉപയോഗപ്പെടുത്താം.
* വെബ്സൈറ്റ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അടുത്തുള്ള അക്ഷയ സെന്റർ മുഖേന അപേക്ഷ സമർപ്പിക്കാം.
ഈ അവസരം കൃത്യമായി പ്രയോജനപ്പെടുത്തുക.
ഒരാളുടെ വോട്ടവകാശവും നഷ്ടപ്പെട്ടു പോകരുത്.



