Sunday, March 22, 2026
Homeഅമേരിക്കമലയാളി അസോസിയേഷൻ ഓഫ് റ്റാമ്പായുടെ(MAT) പ്രവർത്തനോദ്ഘാടനവും, ഫാമിലി നൈറ്റും ഫെബ്രുവരി 28-നു ആഘോഷിക്കുന്നു.

മലയാളി അസോസിയേഷൻ ഓഫ് റ്റാമ്പായുടെ(MAT) പ്രവർത്തനോദ്ഘാടനവും, ഫാമിലി നൈറ്റും ഫെബ്രുവരി 28-നു ആഘോഷിക്കുന്നു.

രാജു മൈലപ്രാ

മാതൃകാപരമായ പ്രവർത്തനമികവുകൊണ്ട്, വളരെ ചുരുങ്ങിയ ഒരു കാലഘട്ടത്തിനുള്ളിൽത്തന്നെ, അമേരിക്കൻ മലയാളി സംഘടനകളുടെ മുൻനിരയിലെത്തിയ മലയാളി അസോസ്സിയേഷൻ ഓഫ് ‘റ്റാമ്പാ’യുടെ പ്രവർത്തനോദ്ഘാടനവും, ഫാമിലി നൈറ്റും സംയുക്തമായി ഫെബ്രുവരി 28നു ശനിയാഴ്‌ച നടത്തപ്പെടുന്നു.

വൈകുന്നേരം ആറുമണിയോടുകൂടി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ(2620 Washington Road, Valarico) ആരംഭിക്കുന്ന ആഘോഷപരിപാടികൾ പ്രൗഢഗംഭീരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി പ്രസിഡൻ്റ് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറാർ ബാബു വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രസ്താവിച്ചു.

മാറ്റ് അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും, കൂടുതൽ ജനപ്രിയമാക്കുന്നതിനുമായി രൂപം കൊടുത്തിട്ടുള്ള She MAT, MAT Youth Forum, MAT Cultural Forum എന്നീ സബ് കമ്മറ്റികൾ ആഘോഷ പരിപാടികളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഡോ. സൗമ്യ വിശ്വനാഥനാണ്. പതിനഞ്ചു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളും, നൂറിലധികം അനുബന്ധ ആരോഗ്യപരിപാലന കേന്ദ്രങ്ങളുമുള്ള ‘Bay Care Medical Group’-ന്റെ ഫിസിഷ്യൻ എക്സിക്യൂട്ടീവ് ചുമതല വഹിക്കുന്ന വനിതയാണ് ഡോ.സൗമ്യ വിശ്വനാഥ്. ആരോഗ്യ രംഗത്ത്, നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ചുമതലയാണ് ഡോ.സൗമ്യക്ക്. അനേകം മെഡിക്കൽ പ്രൊഫഷനുകൾ സേവനമനുഷ്‌ഠിക്കുന്ന Bay Care Health System-ത്തിന്റെ സുപ്രധാന ചുമതല വഹിക്കുന്ന ഡോ.സൗമ്യ വിശ്വനാഥ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് തികച്ചും അഭിമാനകരമാണെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.

വിശിഷ്‌ടാതിഥിയായി എത്തുന്നത് ഇൻഡ്യൻ സിനിമാ സംഗീത സംവിധായകനും, ഗായകനുമായ ശ്രീ ഗിരീഷ് നാരായണനാണ്. പാരമ്പര്യ ശാസ്ത്രീയ സംഗീതത്തെ, സമകാലിക സംഗീതവുമായ സംയോജിപ്പിച്ചുകൊണ്ട്, സംഗീതത്തിൻ്റെ ഒരു മാസ്‌കരിക ലോകം തീർക്കുന്ന ഗിരീഷ് നാരായണൻ, മലയാളം, തമിഴ്, ഹിന്ദി സിനിമാരംഗത്തെ സജീവ സാന്നിദ്ധ്യമാണ്. സഹ്യാദ്രയിലെ ചുവന്ന പൂക്കൾ; ഹാലി ഡർബാർ; പെരുമാൾ, ക്ലിയോപാട്ര, നാല്പതുകളിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തിൻറെ സംഗീത സാന്നിദ്ധ്യമുണ്ട്. ഇൻഡ്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലൂടെ സംഗീതപ്രേമികളുടെ മനം കവർന്ന ഗിരീഷ് നാരായണൻ്റെ സാന്നിദ്ധ്യം ‘മാറ്റിൻ്റെ’ ആഘോഷരാവിന് പത്തരമാറ്റ് മിഴിവേകുന്നു.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്, കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശിക യുവപ്രതിഭകളെ ഉൾപ്പെടുത്തി, വൈവിധ്യമാർന്ന വർണ്ണശബളമായ കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.ഫൈറ്റ്സ്റ്റാർ റേറ്റിംഗുള്ള റ്റാമ്പായിലെ Curry Leaves Restaurent തയ്യാറാക്കുന്ന കേരളത്തനിമയുള്ള ഡിന്നറോടുകൂടി പരിപാടി സമാപിക്കും.

മലയാളി അസോസിയേഷൻ്റെ(MAT) ഈ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാർത്ത: രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com