Google നിർദ്ദേശമനുസരിച്ച് ഹിമാചൽ പ്രദേശിലെ നഹാൻ എന്ന കൊച്ചു പട്ടണത്തിൽ നിന്ന് അടുത്തതായി കാണാൻ തീരുമാനിച്ച സ്ഥലം മോർണി കുന്നിൻ മുകളിലുള്ള 2000 വർഷം പഴക്കമുള്ള കോട്ടയാണ്. പതിവു പോലെ google മാപ്പ് അനുസരിച്ചുള്ള യാത്രയാണ്. വശങ്ങളിലെ ഗോതമ്പും കരിമ്പിൽ പാടങ്ങളും , ചില പാടങ്ങൾ വിളവെടുപ്പിനു ശേഷം കത്തിക്കുന്നതും കാണാൻ സാധിച്ചു. ഇത്തരം പുകയാണ് ഡൽഹിയിലെ വായു മലീനി കരണത്തിനുള്ള ഒരു കാരണമെന്ന് പറയുന്നത്. ശക്തമായ നിയമങ്ങങ്ങൾ ഇല്ലാത്തതു കൊണ്ടാകാം അതിനൊന്നും ആരും പ്രാധാന്യം കൊടുക്കാത്തത്.
പതിവിനു വിപരീതമായിട്ടുള്ള കാഴ്ചകൾ കണ്ടു കൊണ്ടുള്ള ആ യാത്ര ഞങ്ങളെ എത്തിച്ചത് ഹരിയാന സംസ്ഥാനത്തിലാണ്. മോർണിഹിൽസ്, ഹിമാചൽ പ്രദേശത്തിന്റെ അതിർത്തിക്കടുത്തുള്ള ഹരിയാനയിലാണ്. അന്തവും കുന്തവുമില്ലാത്ത യാത്രയായതു കൊണ്ട് Morini Fort ഹരിയാനയിലാണെന്ന് ശ്രദ്ധിച്ചില്ലയെന്നതും സത്യം.
ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാന . പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ദില്ലി എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ദില്ലിയോട് ചേർന്ന് കിടക്കുന്ന സ്ഥലമായ ഹരിയാനയിലെ ‘ ഗുർഗാവ്’ യിൽ കാണുന്ന ശബ്ദ കോലാഹലങ്ങളൊന്നും ഹിമാചൽ പ്രദേശത്തിനോട് ചേർന്നു കിടക്കുന്ന ഹരിയാനയിൽ കണ്ടില്ല എന്നു പറയാം.
നാലുപാടും നിറഞ്ഞു കിടക്കുന്ന പച്ചപ്പും കുന്നിന്‍മേടും കാഴ്ചകളുമായി കിടക്കുന്ന ഹരിയാനയുടെ ‘ മോർണി ഹിൽസ്സിൽ’ നിന്ന് ഹിമാലയത്തിന്റെ ശിവാലിക് മലനിരകള്‍ നീണ്ടു കിടക്കുന്നത് കാണാം. ഹരിയാനയിലെ ഏക ഹിൽ സ്റ്റേഷനായ ‘മോർണി ഹിൽസ്’,1,220 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
ഒരു ഹിൽ സ്റ്റേഷൻ ആയതു കൊണ്ടു തന്നെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണവും ദിനം പ്രതി കൂടി കൊണ്ടിരിക്കുകയാണ്. വരുന്നവരെ നിരാശരാക്കേണ്ട എന്നു കരുതിയാവും ബോട്ട് സവാരിയും ട്രക്കിംഗും റോപ്പ് & റോക്ക് ക്ലൈംബിംഗ്, പല സാഹസിക വിനോദങ്ങളുമായിട്ടുള്ള അഡ്വഞ്ചർ പാർക്ക്, പാണ്ഡവർ നിർമ്മിച്ചതാണെന്ന് പറയുന്ന ക്ഷേത്രം, ഗുരുദ്വാര , ചരിത്രത്തിൽ താല്പര്യമുള്ളവരാണെങ്കിൽ മോർണി ഫോർട്ട്, ട്രെക്കിംഗിന് കൂടി സൗകര്യമുള്ള ഹരിയാനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കരോ കൊടുമുടി. അതിൻ്റെ ഉയരം 4,813 അടിയാണ്. എന്തിനേറെ പറയുന്നു രണ്ടു ദിവസം അടിച്ചു പൊളിക്കാനുള്ള എല്ലാ മസാലകളുമായിട്ടാണ് മോർണി ഹിൽസ് .
മോർണി കുന്നുകളിലെ രണ്ടായിരം വർഷം പഴക്കമുള്ള ഈ കോട്ട ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് കോട്ട പണിതിരിക്കുന്നത്. പ്രധാന വഴിയിൽ നിന്നും തിരിഞ്ഞു പോകേണ്ടേ ആ കുത്തനെയുള്ള വഴി കണ്ടാൽ ആകാശത്തിലേക്കാണോ ഈ യാത്ര എന്ന് തോന്നത്തക്കവിധത്തിലുള്ളതായിരു
വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കുന്നുകൾ. മോർണി ഹിൽസ് വന്യജീവി സങ്കേതത്തിൽ പുള്ളിപ്പുലി, ലംഗൂർ, കുരയ്ക്കുന്ന മാൻ, നിരവധി ഇനം പക്ഷികൾ എന്നിവയുണ്ട്.
ഒരപകടം പറ്റിയ ഒരു മാൻ കുട്ടിയെ അവിടത്തെ വാച്ചറും മറ്റൊരാളും കൂടി പരിപാലിക്കുന്ന കാഴ്ചയാണ് അവിടെ എത്തിയപ്പോൾ കണ്ടത്. കൗതുകത്തോടെ കുറെ നേരം ആ കാഴ്ച നോക്കി നിന്നു. സുഖമാവുമ്പോൾ തനിയെ കാട്ടിലേക്ക് പോകും എന്നാണ് പറഞ്ഞത്.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഭരിച്ച ഒരു രാജ്ഞിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. അതുപോലെ 1814-ൽ നഹാനിൽ നിന്ന് ഗൂർഖകൾ അധികാരഭ്രഷ്ടനാക്കപ്പെട്ടതിനെത്
നല്ല വായുസഞ്ചാരമുള്ള താഴികക്കുടങ്ങൾ ഉള്ളതിനാൽ വേനൽക്കാലത്ത് കോട്ട തണുപ്പായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ഹരിയാന വകുപ്പ് ഈ കോട്ടയെ ഒരു മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. പ്രകൃതിയെ കുറിച്ച് പഠനം നടത്തുന്നതിനായി ‘Nature cum Learning Center ‘ ആയി വികസിപ്പിച്ചെടുത്തിട്ടുണ്ട്.വി
പ്രകൃതിയെ സംരക്ഷിക്കുക എന്നത് സർക്കാരിൻ്റെ മാത്രം ഉത്തരവാദിത്തം മാത്രമല്ല, പൊതുജനങ്ങളും അതിൻ്റെ ഭാഗമാകണം എന്ന ഉദ്ദേശത്തോടെ നിർമ്മിച്ച ഈ മ്യൂസിയത്തിന് എല്ലാ വിധ ആശംസകളും!
നല്ലൊരു വാരാന്ത്യയാത്രക്ക് പറ്റിയ സ്ഥലം.
Thanks,
മനോഹരമായ വിവരണം

Thanks
ഗൂഗിൾ ചേച്ചിയുടെ നിർദ്ദേശം അനുസരിച്ച് ആണ് യാത്ര എങ്കിലും വളരെ നല്ല സ്ഥലങ്ങൾ കാണിച്ചു തന്നല്ലോ..
നല്ല അവതരണം
ഹ….. ഹ….. അതെ …….thanks
കാണാത്തെ സ്ഥലങ്ങളെ കാണിച്ചു തന്നതിന് നന്ദി
Thanks
മനോഹരമായ് അവതരണം
Thanks
മികച്ച അവതരണം
