Wednesday, January 1, 2025
HomeUS Newsപമ്പ അസോസിയേഷൻ പുതുവർഷാഘോഷം വർണാഭമായി

പമ്പ അസോസിയേഷൻ പുതുവർഷാഘോഷം വർണാഭമായി

സുമോദ് റ്റി നെല്ലിക്കാല

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) യുടെ പുതുവത്സരാഘോഷം വർണ്ണശബളമായി ആഘോഷിക്കപ്പെട്ടു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്ക്കെടുക്കുകയുണ്ടായി. പമ്പ പ്രെസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല വിശിഷ്ടതിഥികൾക്കു സ്വാഗതം അരുളി. സെർജിൻറ്റ് ബ്ലെസ്സൺ മാത്യു മുഖ്യാതിഥി ആയിരുന്നു. സെലിബ്രേഷൻ കോഓർഡിനേറ്റർ അലക്സ് തോമസ് സെർജിൻറ്റ് ബ്ലെസ്സൺ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി തോമസ് പോൾ യോഗ നടപടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രെകാശിപ്പിച്ചു.

സെർജിൻറ്റ് ബ്ലെസ്സൺ മാത്യു, റെവ. ഫിലിപ്സ് മോടയിൽ, ഡോ. ഈപ്പൻ ഡാനിയേൽ എന്നിവർ മുഖ്യ പ്രെഭാഷണം നടത്തി. ട്രൈസ്റ്റേറ്റ് കേരളം ഫോറം ചെയർമാൻ സുരേഷ് നായർ, പമ്പ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധാ കർത്താ, എക്സ്റ്റൻ മലയാളീ അസോസിയേഷൻ പ്രെസിഡന്റ് സുദീപ് നായർ, ജോൺ പണിക്കർ, മോഡി ജേക്കബ്, രാജൻ സാമുവേൽ, റോണി വർഗീസ്, ജോർജ് നടവയൽ എന്നിവർ ആശംസ അർപ്പിച്ചു. ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷനു വേണ്ടിയുള്ള പെൺസിൽവാനിയ കിക്കോഫിനു മുന്നോടിയായി ഏർളി ബേർഡ് രെജിസ്ട്രേഷനും സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയോടനുബന്ധിച്ചു നടന്ന ഗാനസന്ധ്യയിൽ ടിനു ജോൺസൺ, രാജു ജോൺ എന്നിവർ   പങ്കെടുത്തു .

സുമോദ് റ്റി നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments