ചിക്കാഗോ:- ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ സീറോ മലബാർ ഇടവക ദേവലായത്തിൽ 2024 _ 2025 കലാഘട്ടത്തിലേക്കുള്ള പുതിയ കൈക്കാരന്മാരും, പാരിഷ് കൗൺസിൽ അഗംങ്ങളും ചുമതലയേറ്റു. ഡിസംബർ 31 ന്നാം തീയതി ഞായറാഴ്ച പത്ത് മണിക്കുള്ള ആഘോഷമായ ദിവ്യബലിയ്ക്ക് ശേഷം അനേകം ദൈവജനങ്ങളെ സാക്ഷിയാക്കി ചിക്കാഗോ തുപതാ അദ്ധ്ഷ്യൻ മാർ ജോയി ആലപ്പാട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. രുപതാ വികാരി ജനറലും ഇടവക വികാരിയുമായ റവ: ഫാ : തോമസ് കടുകപ്പിള്ളിയും ഫാ: ജോൺസൺ കോവൂരും തദവസരത്തിൽ സന്നിഹിതാനായിരുന്നു.
ചിക്കാഗോയിലെ സാമൂഹ്യസാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവും, കത്തിഡ്രൽ ദേവലായത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനമികവും നേതൃത്വ കഴിവും തെളിയിച്ച ബിജി . സി . മാണി , സന്തോഷ് കാട്ടുക്കാരൻ , ബോബി ചിറയിൽ , വിവിഷ് ജേക്കബ്’ എന്നിവരാണ് പുതിയ കൈക്കരന്മാർ .
ഷാരോൺ തോമസ്, ഡേവിഡ് ജോസഫ് എന്നിവരാണ് പുതിയ യൂത്ത് കോഡിനേറ്റർമാർ .
1500-ൽ പരം കുടുംബങ്ങളുള്ള കത്തിഡ്രൽ ഇടവകയെ 13 വാർഡുകളാക്കി തിരിച്ചിരിക്കുന്നു. ഈ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപെട്ട പ്രതിനിധികളും, ഭക്ത സംഘടനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ചേർന്നതാണ് പാരിഷ് കൗൺസിൽ.
മാർ ജോയി ആലപ്പാട്ടും ഫ: തോമസ് കടുകപ്പിള്ളിയും നിസ്വാർത്ഥമായ സേവനം കാഴ്ച വെച്ച് ഇടവകയിലെ എല്ലാ ദൈവജനത്തിന്റെയും മുക്തകണ്ടമായ പ്രശംസക്ക് പാത്രമായി സ്ഥാനമൊഴിയുന്ന എല്ലാ പാരിഷ് കൗൺസിൽ അംഗങ്ങൾക്കും, കൈക്കരാമാരായ ജോണി വടക്കുംച്ചേരി , പോൾ വടകര , രാജി മാത്യു, ഷെനി പോൾ, ബ്രയാൻ കുഞ്ചറിയ, ഡീനാ പുത്തൻപുരയ്ക്കൽ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ മംഗളങ്ങൾ നേരുകയും ചെയ്തു.
വാർത്ത: ജോർജ് അമ്പാട്ട്