Thursday, December 26, 2024
HomeUS Newsകെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന് ഫ്ലോറിഡാ ഓ ഐ സി സി യുടെ നേതൃത്വത്തിൽ വൻ...

കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന് ഫ്ലോറിഡാ ഓ ഐ സി സി യുടെ നേതൃത്വത്തിൽ വൻ പൌരസ്വീകരണം ജനുവരി 14 ന്

 ജോർജി വർഗീസ്

അമേരിക്കയിൽ ഇദം പ്രദമായി സന്ദർശിക്കുന്ന കോൺഗ്രസ്‌ പ്രവർത്തകരുടെ ഹരമായ കെ പി സി സി യുടെനായകനും പാർലമെന്റ് അംഗവുമായ ശ്രീ. കെ സുധാകരന് ഫ്ലോറിഡായിൽ വമ്പിച്ച സ്വീകരണം നൽകുന്നു. കെ പി സി സി യുടെ പോഷക സംഘടനയായ ഓവർസീസ് ഇന്ത്യൻ കൽചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) യുടെ നേതൃത്വത്തിൽ സൗത്ത് ഫ്ലോറിഡാ യിലെ എല്ലാ സംഘടനകളെയും ഏകോപിപ്പിച്ചാണ് ജനുവരി 14 ഞായറാഴ്ച 5 മണിക്ക് നടത്തുന്ന ഈ വരവേൽപ്പ്.

കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്ലോറിഡായിൽ സജീവ സാന്നിധ്യമായിരുന്ന ഓ.ഐ.സി.സി യുടെ ഔദ്യഗികഉൽഘാടനവും കെ പി സി സി പ്രസിഡന്റ്‌ നിർവഹിക്കും. ചികിത്സാർഹം അമേരിക്കയിൽ എത്തിയ കെസുധാകരൻ അമേരിക്കയിൽ മൂന്നു സ്ഥലങ്ങളിലെ യാത്ര ചെയ്യുന്നുള്ളൂ. ഗ്രുപ്പുകൾക്കതീദമായി കേരളകത്തിലെ ‌ കോൺഗ്രസ്‌ പാർട്ടിക്ക് ശക്തമായ നേതൃത്വം നൽകുന്ന കണ്ണൂർ എം. പി കൂടി ആയ കെ. സുധാകരന്റെ അമേരിക്കൻ സന്ദർശനം ഇവിടത്തെ ആയിരകണക്കിന് കോൺഗ്രസ്‌ പ്രവർത്തകർക്ക് ആവേശംപകരുമെന്ന് ഫ്ലോറിഡാ ഓ.ഐ.സി.സി പ്രസിഡന്റ്‌ ജോർജി വർഗീസ് പ്രസ്ഥാവിച്ചു. ഡേവിയിലുള്ള ഗാന്ധി സ്റ്റാച്യുവിൽ പുഷ്പാർച്ചനക്കു ശേഷ മാണ് പൊതു സമ്മേളനം.

ഓ ഐ സി സി നാഷണൽ നേതാക്കളായ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ്‌ ബേബി മണക്കൂന്നേൽ, ജനറൽ സെക്രെട്ടറി ജീമോൻ റാന്നി, ട്രെഷറാർ സന്തോഷ് എബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ഓ.ഐ.സി.സി പ്രസിഡന്റ്‌ ജോർജി വർഗീസ്, സെക്രെട്ടറി ജോർജ് മാലിയിൽ, ട്രെഷറർ മാത്യൂക്കുട്ടി തുമ്പമൺ, നാഷണൽ വൈസ് പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ്, കമ്മാണ്ടർ ജോർജ് കോരുത്, ഡോ. സുനിൽ കുമാർഎന്നിവർ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായും, സേവി മാത്യു, ബിനു ചിലമ്പത്തു, എബി ആനന്ദ്, ജോയികുറ്റിയാനി, ഷീല ജോസ്, സജി സക്കരിയാസ്, ലുക്കോസ് പൈനുങ്കൽ എന്നിവൾ മെമ്പർഷിപ് ക്യാമ്പയിൻകമ്മറ്റിയായും, റീജിയനൽ ചെയർമാൻ സാജൻ കുര്യൻ, ബാബു കല്ലിടിക്കിൽ, ഷിബു ജോസഫ്, അസിസ്സിനടയിൽ, മനോജ്‌ ജോർജ്, ജെയിൻ വാതിയേലിൽ, ബിനു പാപ്പച്ചൻ എന്നിവർ ഫിനാൻസ് കമ്മിറ്റിഅംഗങ്ങളായും പ്രവർത്തിക്കും.

എല്ലാവരെയും സഭാ- സമുദായ-രാഷ്ട്രീയ വ്യത്യാസമന്യേ ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നു.

 ജോർജി വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments