Tuesday, October 15, 2024
HomeUS Newsചിക്കാഗോ കോസ്മോപൊളിറ്റൻ ക്ലബ്ബിൻറെ 2024 - 25 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ കോസ്മോപൊളിറ്റൻ ക്ലബ്ബിൻറെ 2024 – 25 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആൽവിൻ ഷിക്കോർ

ചിക്കാഗോ കോസ്മോപൊളിറ്റൻ ക്ലബ്ബിൻറെ 2023ലെ ജനറൽബോഡി ഡിസംബർ മൂന്നാം തീയതി ക്ലബ് ഹൗസിൽ വച്ച് നടത്തപ്പെടുകയും 24 -25 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പ്രസിഡണ്ടായി പ്രിൻസ് ഈപ്പൻ, സെക്രട്ടറിയായി പ്രതീഷ് തോമസിനെയും വൈസ് പ്രസിഡണ്ടായി തോമസ് വിൻസൻറ് നെയും ട്രഷററായി സതീഷ് നിരവത്തിനെയും ജോയിന്റ് സെക്രട്ടറിയായി സോണി ഇടക്കുന്നത്തിനേയും . ബോർഡ് മെമ്പേഴ്സ് ആയി ജോ വെളിയത്ത്മാലി ,ബിറ്റോ പഴയാറ്റിൽ, ജയ്സൺ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രിതിനിധി ആയി ആൽവിൻ ഷിക്കോറിനേയും ചുമതലപ്പെടുത്തി.

2024 ജനുവരി ഇരുപതാം തീയതി നടത്തപ്പെടുന്ന ആനുവൽ ഡേയിൽ ഈ പുതിയ ഭാരവാഹികൾ ചുമതല ഏൽക്കും. തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും നിലവിലെ പ്രസിഡണ്ട് രാജി മാത്യു അഭിനന്ദിക്കുകയും വരുന്ന വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

നമ്മുടെ കമ്മ്യൂണിറ്റിയിൽ കൂടുതൽ നല്ല സ്വാധീനം ചെലുത്തുന്നതിനായി ഷിക്കാഗോ കോസ്‌മോപൊളിറ്റൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ പ്രസിഡന്റ് പ്രിൻസ് ഈപ്പനും പുതിയ ബോർഡും ആവേശഭരിതരാണ്. വരാനിരിക്കുന്ന കാലയളവിൽ സാമൂഹിക പങ്കാളിത്തം, സാമൂഹ്യ കാര്യങ്ങൾ, നല്ല സൗഹൃങ്ങൾ, അതു പോലെ വിവിധമായ അവസരങ്ങൾ വഴി ക്ലബ് അംഗങ്ങളുടെ കഴിവുകൾ പ്രകടമാക്കാൻ ഉള്ള വേദി ഒരുക്കുക എന്നിവയിലാണ് ഭരണസമിതിയുടെ ശ്രദ്ധയെന്ന് പ്രസിഡന്റ് പ്രിൻസ് ഈപ്പൻ അഭിപ്രായപെട്ടു.

ആൽവിൻ ഷിക്കോർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments