Tuesday, April 29, 2025
HomeUS Newsകെപിസിസി പ്രസിഡണ്ട് കെ സുധാകരന് ജനുവരി ഏഴിന് ന്യൂജേഴ്സിയിൽ വൻ സ്വീകരണം

കെപിസിസി പ്രസിഡണ്ട് കെ സുധാകരന് ജനുവരി ഏഴിന് ന്യൂജേഴ്സിയിൽ വൻ സ്വീകരണം

റിപ്പോർട്ട്: പി.പി.ചെറിയാൻ

ന്യൂജേഴ്സി – ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ കെ സുധാകരൻ ഇന്ത്യൻ കൾച്ചറൽ ഓവർസീസ് കോൺഗ്രസ് ( ഓ ഐ സി സിയുഎസ് എ ) ന്റെയും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഓ സി യുഎസ്‌എ) യുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി ഏഴാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ന്യൂജേഴ്സി എഡിസൺ അക്ബർ ഹോട്ടലിൽ വച്ച് ഉജ്ജ്വല സ്വീകരണം നൽകുന്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

അമേരിക്കയിൽ പ്രഥമ സന്ദർശനം നടത്തുന്ന കെ സുധാകരന് അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും കോൺഗ്രസിന്റെയും ഘടക കക്ഷികളുടെയും പ്രതിനിധികളും ആശംസകൾ അർപ്പിക്കുന്നതാണ്.ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടലും ഐഒസി യൂഎസ്‍എ പ്രസിഡണ്ട് മൊഹിന്ദർ സിങ്ങും സമ്മേളനത്തിൽ പങ്കെടുക്കും.

സ്വീകരണ സമ്മേളനത്തിൽ വച്ച് ഒഐസിസിയുടെ ന്യൂജേഴ്സി, പെൻസിൽവാനിയ, ന്യൂയോർക്ക് സംസ്ഥാനങ്ങളുടെ കമ്മറ്റികളെ പ്രഖ്യാപിച്ച് കെ സുധാകരൻ ചാപ്റ്ററുകൾ ഉദ്ഘാടനം ചെയ്യുന്നതാണ്. ഏവരെയും പ്രസ്തുത സ്വീകരണ സമ്മേളനത്തിലേക്ക്‌ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സന്തോഷ് എബ്രഹാം (ഓ ഐ സി സി യു എസ്‌ എ ട്രഷറർ ) – 215 605 6914, കളത്തിൽ വർഗീസ്(ഓ ഐ സി സി യു എസ്‌ എ വൈസ് ചെയർമാൻ ) – 516 984 6591, ജോബി ജോർജ് (ഓ ഐ സി സി യു എസ്‌ എ വൈസ് ചെയർമാൻ) – 215 470 2400,സജി എബ്രഹാം ( ഓ ഐ സി സി യു എസ്‌ എ വൈസ് പ്രസിഡണ്ട്) – 917 617 3959. ലാജി തോമസ് (ഓ ഐ സി സി യു എസ്‌ എ ജോയിന്റ് സെക്രട്ടറി) സാബു സക്കറിയ ( ഐ ഓ സി ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് )
രാജീവ് മോഹൻ (ഐ ഓ സി ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ്)
ബിജു ചെമ്പാലയം (ഓ ഐ സി സി ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ്)

റിപ്പോർട്ട്: പി.പി.ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ