Friday, December 27, 2024
Homeകഥ/കവിതപുതുജീവൻ (കവിത) ✍സ്വപ്ന. എം. എസ്.

പുതുജീവൻ (കവിത) ✍സ്വപ്ന. എം. എസ്.

ചിറകടിച്ചുവാനിലേയ്ക്കുയരും നേരം
ചുണ്ടിൽകൊരുത്തൊരാ വിത്തുകൾ
കാറ്റിൻതാളത്തിൽമെല്ലെയൊന്നുലയ
വെ
മഴനൂലിൽകൊരുത്തനീർമുത്തുകൾ
തത്തിക്കളിച്ചുംതാളംപിടിച്ചും
ഭൂമിതൻമേലാപ്പിലൊളിപ്പിച്ചു വെച്ചു

ഗർഭപാത്രത്തിൻഅടിത്തട്ടിൽ
വേരുന്നിപുതുനാമ്പിനായ്‌
കാത്തിരിക്കെ
കാലവുംഋതുഭേദവുംമാറിടുമ്പോൾ
നോവിൻ സുഖമറിഞ്ഞു തളിരിലകൾ
പൂവാടിയിൽ താങ്ങായ്
തണലായ്നിന്നിടുംനേരം
പാറിപറന്നെത്തിപറവകളും
പ്രണയത്തിൻപൂമ്പൊടിയേന്തിപൂമ്പാറ്റ
കൾ

ആടിത്തിമർത്തുകളിച്ചിടും നേരം
ഉള്ളംതുടിച്ചുമാതൃത്വത്തിൻ
സുഖമറിയാൻ
വർഷവുംമാറിവസന്തവുംവന്നിടുമ്പോ

തേനൂറുംപൂവായ് വിടർന്നു
പരിലസിക്കെ
സ്നേഹത്തിൻവിരുന്നൊരുക്കാൻ
കാത്തിരിക്കുകയാണിന്നു ഞാനും.

സ്വപ്ന. എം. എസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments