Logo Below Image
Monday, March 17, 2025
Logo Below Image
HomeUS Newsആകാശത്തിലെ പറവകൾ - (17) "വണ്ണാത്തിക്കിളി" ✍റിറ്റ ഡൽഹി

ആകാശത്തിലെ പറവകൾ – (17) “വണ്ണാത്തിക്കിളി” ✍റിറ്റ ഡൽഹി

റിറ്റ ഡൽഹി

വണ്ണാത്തിക്കിളി

“വണ്ണാത്തിക്കിളീ..വായാടിക്കിളീ..

വണ്ണാത്തിക്കിളി വായാടിക്കിളി

വർണ്ണപ്പൈങ്കിളിയേ

ചെപ്പുകിലുക്കി…

ചെപ്പുകിലുക്കിപ്പാറിനടക്കണ

ചെല്ലപ്പൈങ്കിളിയേ”

ഇത്രയും മനോഹരമായ സിനിമാ ഗാനത്തിലെ ( 1975 – പഞ്ചമി) ആ കിളിയെ പറ്റി പറഞ്ഞില്ലെങ്കിൽ മോശമല്ലേ! കേരളത്തിലെങ്ങും സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ചാണകകിളി, വാലാട്ടി പക്ഷി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

19cm സെന്റീ മീറ്റർ തെളിമയുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ശരീരം. ഇടയ്ക്കിടയ്ക്ക് നീണ്ട വാൽ ഉയർത്തിപ്പിടിച്ച് തുള്ളിത്തുള്ളിയുള്ള നടത്തം. രണ്ടു കാലുകളും ഉയർത്തി ചാടി ചാടിയാണ് മണ്ണാത്തികൾ നിലത്ത് സഞ്ചരിക്കുക.

ഏഷ്യൻ  രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടു വരുന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ ചില ഭാഗങ്ങൾ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ ഇവയുടെ ആവാസം ഉണ്ട്.

മണ്ണാത്തിപ്പുള്ള് പാട്ട് പാടുന്നത് വേനൽക്കാലത്താണ്‌. ഒരു പക്ഷെ അതായിരിക്കും ആ കിളിയുടെ പ്രത്യേകത.ചൂളമടിക്കുന്നതിനെ ഓർമ്മപ്പെടുത്തുന്നതാണ്‌ ഇവയുടെ സംഗീതം. സ്വന്തമായുള്ള സ്വരത്തിനു പുറമേ ചില സമയങ്ങളിൽ മറ്റു പക്ഷികളുടെ സ്വരങ്ങൾ അനുകരിക്കുന്നതിനും ഇതിന്‌ മിടുക്കുണ്ട്. ആനറാഞ്ചി, ബുൾബുൾ, ചെങ്കണ്ണി എന്നീ പക്ഷികളുടെ കൂവൽ ഇവർ അനുകരിക്കാറുണ്ട്.

മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിൽ രാവിലേയും വൈകുന്നേരവും പക്ഷിയുടെ സംഗീതം കേൾക്കാം. സംഗീതം ഇടവിടാതെ കേൾക്കുന്നതിന്റെ അർത്ഥം അതിന്റെ സന്താനോത്പാദന കാലം തുടങ്ങി എന്നാണ്‌. ആൺപക്ഷികൾ ഉയരമുള്ള വൃക്ഷശാഖകളിലോ മേല്പ്പുരകളിലോ മറ്റോ ഇരുന്ന് വലിയ ഉത്സാഹത്തോടെ പലവിധത്തിലുമുള്ള സ്വരങ്ങൾ പുറപ്പെടുവിക്കുന്നു.

മരപ്പൊത്തുകളിലും ചുമരുകളിലെ ദ്വാരങ്ങളിലുമാണ്‌ ഇവ കൂടു ഉണ്ടാക്കാറുള്ളത് എങ്കിലും തേനീച്ചക്കായി ഒരുക്കുന്ന ചട്ടികളും ഇവർക്ക് സ്വീകാര്യമാണ്‌. ഇത്തരം ഇരുണ്ട അറകൾക്കുള്ളിൽ പുളിയിലയുടെ ഞരമ്പുകളും പനനാരും മറ്റുമൊന്നിച്ചു കൂട്ടി മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും മെത്തയുണ്ടാക്കുന്നു. കൂടുകെട്ടുന്ന കാലത്തും ഇവ പാട്ട് പാടാറുണ്ട്.മനുഷ്യ നിർമ്മിതമായ കൂടുകളിലും വീടിന് ചേർന്നുള്ള ബോക്സ്കളിലും ഇവ സ്ഥിരമായി കൂട് കൂട്ടാറുണ്ട്

പെൺപക്ഷി മുട്ടയിട്ടുകഴിഞ്ഞാൽ, തവിട്ട് പുറം മാത്രം ദൃശ്യമാകുന്ന തരത്തിൽ നന്നായി മറച്ചുകൊണ്ട് അവയ്ക്ക് മീതെ കുനിഞ്ഞ് രണ്ടാഴ്ച വരെ കൂടിനുള്ളിൽ തുടരും.രണ്ട് ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പറക്കാനും പൂർണ്ണമായും സ്വതന്ത്രരാകാനും കഴിയുന്നതുവരെ അവർക്ക് ഭക്ഷണം നൽകുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ രണ്ട് മാതാപിതാക്കളും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബ്രീഡിംഗ് സീസണിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) മാത്രമാണ് ഇവ ജോടിയാകുന്നത്.നേരത്തെ കുഞ്ഞുങ്ങളെ വളർത്തുന്ന പക്ഷികൾക്ക് അതേ വർഷം തന്നെ രണ്ടാമത്തേതോ മൂന്നാമത്തെയോ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പെൺ

പക്ഷി പിന്നെയും  5-7 മുട്ടകളിൽ അടയിരിക്കും.  ആൺപക്ഷി ആ വർഷത്തിലെ ആദ്യത്തെ കുഞ്ഞുങ്ങളെ പോറ്റുകയും പരിപാലിക്കുകയും ചെയ്യുന്നു.

നിലത്തിറങ്ങി നടക്കുമ്പോൾ കണ്ണിൽപ്പെടുന്ന കൃമികീടങ്ങളാണ് പ്രധാന ആഹാരം. ചിലപ്പോൾ മരത്തിൽ പാറി നടക്കുന്ന പാറ്റകളേയും ഭക്ഷിക്കാറുണ്ട്. പൂന്തേനും പഥ്യമാണ്‌.

പാമ്പുകളോട് ബദ്ധവൈരമാണ്‌. പാമ്പിനെ കണ്ടാൽ അടുത്തുള്ള മരക്കൊമ്പിൽ കയറി ചീറിത്തുടങ്ങും ചാൻസ് കിട്ടിയാൽ

 പാമ്പിനെ കൊത്തുകയും ചെയ്യും. ഇതിന്റെ ശബ്ദം കേട്ട് മറ്റു പക്ഷികൾ പൂത്താങ്കീരി, മൈന, ബുൾബുൾ തുടങ്ങിയവർ സഹായത്തിനെത്തുകയും പാമ്പിനെ ഓടിക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്. പൂച്ച, കീരി എന്നീ ശത്രുക്കളോടും ഇതേ പോലെ വിധത്തിൽ പെരുമാറാറുണ്ട്.

പക്ഷെ നമ്മുടെ ഈ വായാടിക്കിളി ആൾ നിസ്സാരക്കനല്ല . ബ്രിട്ടന്റെ ദേശീയപക്ഷിയായി വണ്ണാത്തിക്കിളിയെ തെരഞ്ഞെടുത്തിരിക്കുന്നു.കഴിഞ്ഞദിവസം ദേശീയാടിസ്ഥാനത്തില്‍ നടന്ന വോട്ടിങ്ങില്‍ രണ്ടു ലക്ഷം വോട്ടോടെയാണ് ബ്രിട്ടീഷ് മൂങ്ങയെ പിന്നിലാക്കി വണ്ണാത്തിക്കിളി! ഓരോരുത്തരുടെ ‘ time’ എന്നല്ലാതെ എന്തു പറയാൻ അല്ലെ!

മറ്റൊരു പറവ വിശേഷവുമായി അടുത്താഴ്ച

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments