Friday, January 10, 2025
HomeKeralaഒളിമ്പിക്സ് മെഡലിന്റെ വിലയും പ്രത്യേകതകളും

ഒളിമ്പിക്സ് മെഡലിന്റെ വിലയും പ്രത്യേകതകളും

ഒളിമ്പിക്സിലെ സ്വർണമെഡലിന്റെ ഭാരം 556 ഗ്രാം ആണ്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പറയുന്നത് ഇതിൽ സ്വർണത്തേക്കാൾ കൂടുതലായി ചേർക്കപ്പെട്ടിട്ടുള്ള ലോഹം വെള്ളിയാണ് എന്നാണ്. ഈ 556 ഗ്രാമിൽ ആകെയുള്ളത് 6 ഗ്രാം സ്വർണമാണ്. ഏകദേശം മുക്കാൽ പവൻ. ബാക്കി 550 ഗ്രാമം വെള്ളിയാണ്. മെഡൽ ഉണ്ടാക്കാനുള്ള ചെലവും, അതിന്റെ കേസിങ്ങും അതിലെ എൻഗ്രേവിങ്ങും ഒക്കെ കണക്കിലെടുത്താൽ അതിന്റെ ആകെ മതിപ്പുവില ഏകദേശം 800 ഡോളർ വരും. നമ്മുടെ നാട്ടിലെ ഏകദേശം 60,000 രൂപ.

വെള്ളി മെഡൽ പരിശുദ്ധമായ വെള്ളി തന്നെ ഉപയോഗിച്ച് നിർമിച്ചവയാണ്. അവയുടെ ഭാരം ഏകദേശം 550 ഗ്രാം ആണ്. ഐഒസി ഒരു വെള്ളിമെഡലിനു കണക്കാക്കുന്ന വില ഏകദേശം 450 ഡോളർ ആണ്. നമ്മുടെ നാട്ടിലെ ഏകദേശം 34,000 രൂപ. വെങ്കല മെഡലുകൾ നിർമിക്കപ്പെട്ടിട്ടുള്ളത് റെഡ് ബ്രാസ് എന്നറിയപ്പെടുന്ന ഒരു ലോഹക്കൂട്ടുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 95% പരിശുദ്ധ ചെമ്പും 5% സിങ്കും ചേർന്ന സംയുക്തമാണ് റെഡ് ബ്രാസ്. വെങ്കല മെഡലിന്റെ വില സ്വർണം വെള്ളി മെഡലുകളെക്കാൾ എത്രയോ കുറവാണ്.

ഒരു ഒളിമ്പിക്സ് മെഡലിന്റെ വില നമുക്ക് രണ്ടു തരത്തിൽ പറയാം. ഒന്ന്, അതിന്റെ ലേലവിപണിയിലെ വില. അത് പല ഘടകങ്ങളെയും ആശ്രയിച്ച് വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നാണ്. ഉദാ. 1896 -ൽ ഏതൻസിൽ നടന്ന ആദ്യത്തെ ആധുനിക ഒളിംപിക്സിൽ ഒന്നാം സ്ഥാനം നേടിയ ഒരു കായികതാരത്തിനു സമ്മാനിക്കപ്പെട്ടിരുന്ന വെള്ളി മെഡൽ (അന്ന് സ്വർണ്ണമെഡലുകൾ നല്കിത്തുടങ്ങിയിരുന്നില്ല) RRR എന്ന ലേലക്കമ്പനി ഈ അടുത്ത കാലത്ത് വിറ്റഴിച്ചത് 1,80,111 ഡോളറിനാണ്. മെഡൽ നേടിയ ആളിന്റെ പ്രശസ്തിക്കനുസരിച്ച് മെഡലുകൾക്ക് കല്പിക്കപ്പെടുന്ന ആന്റിക് വാല്യൂവും വ്യത്യാസപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments