Friday, February 7, 2025
HomeKeralaപാലാ സെന്റ് തോമസ് കോളേജിൽ ജനുവരി 19 മുതൽ 26 വരെ അക്ഷരോത്സവവും പുസ്തകമേളയും

പാലാ സെന്റ് തോമസ് കോളേജിൽ ജനുവരി 19 മുതൽ 26 വരെ അക്ഷരോത്സവവും പുസ്തകമേളയും

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ‘ലുമിനാരിയ ‘ വിദ്യാഭ്യാസ സാംസ്കാരിക പ്രദർശന മേളയുടെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിൽ ജനുവരി 19 മുതൽ 26 വരെ അക്ഷരോത്സവവും പുസ്തകമേളയും ആരംഭിക്കും.

മനോരമ ബുക്സ്, ടോൾ മൗണ്ട് പബ്ലിക്കേഷൻസ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം, എച്ച് ആൻഡ് സി. തൃശൂർ, ന്യൂ ഡൽഹി വാണിപ്രകാശൻ പബ്ലിഷേഴ്സ് , കേരള മീഡിയ അക്കാദമി, എക്സ്പ്രസ്സ് പെരുമ്പാവൂർ തുടങ്ങിയ നിരവധി പ്രസാധകർ മേളയിൽ പങ്കെടുക്കും. ചിന്ത പബ്ലിക്കേഷൻസിൻ്റെ പുസ്തകങ്ങൾ മേളയിൽ ലഭിക്കും

അക്ഷരോത്സവത്തോടനുബന്ധിച്ച് ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണം, എം.ടി അനുസ്മരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഗാനാഞ്ജലിയുടെ അവതരണം കടയിരിപ്പ് നാദതരംഗം ട്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഗായകരായ അജിമോൻ കളമ്പൂർ ശ്രീവിനായക് പഴന്തോട്ടം സനിത പാങ്കോട്, സുരേഷ് , മോഹനൻ തുടങ്ങിയവർ 21 ന് നടക്കുന്ന ഗാനോത്സവത്തിൽ പങ്കെടുക്കും.

2018 ലെ പത്മശ്രീ പുരസ്കാര ജേതാവും ഫോക് ലോർ അക്കാദമിയുടെ വിസിറ്റിംഗ് പ്രൊഫസറും ആദിവാസി വൈദ്യത്തിലൂടെ പ്രശസ്ത യുമായ തിരുവനന്തപുരം കല്ലാർ മുട്ടമൂട് സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ 20-ാം തീയതി ഉച്ചകഴിഞ്ഞ് 1:30 മുതൽ വിദ്യാർത്ഥികളും പൊതുജനങ്ങളുമായി സംവദിക്കും. ഇന്ത്യൻ – ഇംഗ്ലീഷ് കവിതകളെക്കുറിച്ചുള്ള ചർച്ചയും കവയിത്രി നേമറ്റ് ആൻ. അങ്ങാടിയത്തുമായി കഥാകൃത്ത് ആര്യ അരവിന്ദ് നടത്തുന്ന ‘ മീറ്റ് ദ ഓഥറും ‘ 23 ന് രാവിലെ നടക്കും. ഡോ. അനീഷ് പോൾ മോഡറേറ്ററാകും. കോളേജിന്റെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പിയർ റിവ്യൂവ്‌ഡ് റിസേർച് ജേർണൽ ‘പാലൈ ‘ യുടെ പ്രകാശനവും മേളയിൽ നിർവ്വഹിക്കപ്പെടും. ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിൻ്റെ ‘തമ്പുരാനെ പെറ്റൊരമ്മേ ‘ എന്ന ക്രിസ്ത്യൻ നാടൻ പാട്ടിന്റെ വീഡിയോ റിലീസ് ജനുവരി 22 – ന് ഉണ്ടായിരിക്കും.

മിസ്ക്യൂൻ ഓഫ് ഇൻഡ്യയായി തിരഞ്ഞെടുക്കപ്പെട്ട ഹർഷ ശ്രീകാന്ത് യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ എന്ന പുസ്തകത്തിൻ്റെ പ്രകാശനം 22 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും. സഞ്ചാര സാഹിത്യകാരൻ അനിയൻ തലയാറ്റും പിള്ളി, ഡോ. സിബി കുര്യൻ എന്നിവർ സംബന്ധിക്കും. 24 ന് രാവിലെ 10 മണിക്ക് മലയാളത്തിലെ അപസർപ്പക നോവലുകളെക്കുറിച്ച് സെമിനാറും കോട്ടയം പുഷ്പനാഥിൻ്റെ പാരലൽ റോഡ് എന്ന നോവലിൻ്റെ പ്രകാശനവും നടത്തും. മംഗളം പത്രത്തിൻ്റെ ന്യൂസ് എഡിറ്റർ രാജേഷ് എബ്രാഹം, റയാൻ പുഷ്പനാഥ് എന്നിവർ പങ്കെടുക്കും.


മെഡക്സ്, മോട്ടോ എക്സ്പോ, ഫുഡ് ഫെസ്റ്റ് കയാക്കിങ്ങ്, പെയിൻ്റിംഗ് ബിനാലേ എന്നിവയും മേളയുടെ ഭാഗമാണ്. റോബോട്ടിക് ഗെയിമുകൾ, കിഡ്സ് പാർക്ക് , പ്ലാനറ്റോറിയം എന്നിവയും ആകർഷണമാണ്.
കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ.ഫാ.മാത്യു ആലപ്പട്ടു മേടയിൽ,ലുമിനാരിയ ജനറൽ കൺവീനർ ആശിഷ് ജോസഫ്, അക്ഷരോത്സവം കൺവീനർ പ്രൊഫ. ഡോ.തോമസ് സ്കറിയ എന്നിവർ നേതൃത്വം നൽകും.

വാർത്ത: പ്രൊഫ. ഡോ.തോമസ് സ്കറിയ (കൺവീനർ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments