Tuesday, December 24, 2024
HomeKeralaദൂരദർശനിലെ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു*

ദൂരദർശനിലെ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു*

തിരുവനന്തപുരം: –ദൂരദർശൻ കേന്ദ്രത്തിൽ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ് അനി എസ് ദാസ്. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments