Friday, March 13, 2026
Homeസിനിമമഞ്ഞുമ്മലിലെ ഡ്രൈവർ ഖാലിദ് റഹ്മാന് ആശംസയുമായി പഴയ സഹപ്രവർത്തകൻ.

മഞ്ഞുമ്മലിലെ ഡ്രൈവർ ഖാലിദ് റഹ്മാന് ആശംസയുമായി പഴയ സഹപ്രവർത്തകൻ.

കൊച്ചി ; കേരളത്തിലും തമിഴ്‌നാട്ടിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്‌ ചിദംബരം സംവിധാനംചെയ്‌ത “മഞ്ഞുമ്മൽബോയ്‌സ്‌’. കൊച്ചി മഞ്ഞുമ്മലിൽനിന്ന്‌ കൊടൈക്കനാലിലേക്ക്‌ യാത്രപോയ സംഘത്തിന്‌ ഉണ്ടായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി നിർമിച്ചിട്ടുള്ളതാണ്‌. ചിത്രത്തിലെ അഭിനേതാക്കളിൽ എല്ലാവരുംതന്നെ പ്രശംസ നേടുകയാണ്‌. ക്വാളിസിന്റെ ഡ്രൈവറായി കട്ടയ്‌ക്ക്‌ കൂടെനിന്ന സംവിധായകൻ ഖാലിദ്‌ റഹ്‌മാന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഖാലിദ്‌ റഹ്‌മാനെപ്പറ്റി പഴയൊരു സഹപ്രവർത്തകൻ m3db യിൽ എഴുതിയ കുറിപ്പാണ്‌ പുതിയതായി ശ്രദ്ധനേടുന്നത്‌. 2010 ൽ ടാറ്റാ ഡോകോമോയുടെ പോസ്റ്റ് പെയ്ഡ് സെയിൽ ടീമിലേക്ക്‌ എത്തിയ റഹ്‌മാനെ മുഹമ്മദ്‌ ഹാഫിസ്‌ എന്ന സുഹൃത്താണ്‌ ഓർത്തെടുക്കുന്നത്‌. അന്നത്തെ സിഒഒ ആയിരുന്ന വിനോദ് ഗിയാലുമായുള്ള ടീം മീറ്റിംഗിൽ മറ്റ് DST executive കൾ പതറി നിൽക്കുമ്പോൾ, ആത്മ വിശ്വാസത്തോടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് സ്‌കോർ ചെയ്‌ത് റഹ്മാനായിരുന്നു എന്ന്‌ ഹാഫിസ്‌ പറയുന്നു.

മഞ്ഞുമ്മൽ ബോയ്‌സ് സൂപ്പർ ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോൾ, ചില പ്രമുഖ റിവ്യൂവർമാർക്ക് അതിലെ ഡ്രൈവർ വേഷം ചെയ്ത അഭിനേതാവിനെ തിരിച്ചറിയാൻ സാധിക്കാത്തത് വച്ച് ട്രോളുകളും പോസ്റ്റുകളും കണ്ടപ്പോൾ ഓർമ്മ വന്നത് കുറെ വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2010 ൽ TATA Docomo കമ്പനിയിൽ പോസ്റ്റ് പെയ്ഡ് സെയിൽസ് മാനേജറായി വർക്ക് ചെയ്യുന്ന കാലമാണ്.

പുതുതായി തുടങ്ങിയ ഡയറക്‌ട് സെയിൽസ് ടീമിലേക്കു ആളെ എടുക്കുന്നതിനിടെ ഇൻ്റർവ്യൂന് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ പയ്യനും വന്നിരുന്നു. പേര് റഹ്മാൻ. ആത്മ വിശ്വാസത്തോടെയും പ്രസരിപ്പോടെയും പെരുമാറുന്ന റഹ്മാൻ പെട്ടന്ന് തന്നെ ടീമിലെ എല്ലാവരുടെയും പ്രിയങ്കരനും ആയി. വലിയ സെയിൽസ് പെർഫോർമർ ഒന്നും ആയിരുന്നെങ്കിലും, അന്നത്തെ COO ആയിരുന്ന വിനോദ് ഗിയാലുമായുള്ള ടീം മീറ്റിംഗിൽ മറ്റ് DST executive കൾ പതറി നിൽക്കുമ്പോൾ, ആത്മ വിശ്വാസത്തോടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് Score ചെയ്‌തത് റഹ്മാനായിരുന്നു. റഹ്മാനെ പോലുള്ള ആളുകളെ ആണ് ടീമിൽ എടുക്കേണ്ടത് എന്ന് അവനെ സാക്ഷിയാക്കി തന്നെ COO പറഞ്ഞത് ഓർക്കുന്നു.

സെയിൽസ് വിസിറ്റിനു പോയി ABCD ഷൂട്ടിംഗ് (ആണെന്ന് തോന്നുന്നു ) ലോക്കെഷനിൽ പോയി ദിവസം മുഴുവൻ നിൽക്കുന്ന കഥയൊക്കെ പിന്നീട് ടീം ലീഡർ പറഞ്ഞറിഞ്ഞു. കുറച്ച് നാൾക്ക് ശേഷം റഹ്മാൻ ടാറ്റ ഡോക്കോമെയിലെ ജോലി നിർത്തി. പിന്നെ ആളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.. DST ടീമിൽ വന്നും പോയും കൊണ്ടിരിക്കുന്ന നൂറ് കണക്കിന് പേരെ പോലെ റഹ്മാനും മറ്റെതെങ്കിലും കമ്പനികളിൽ ജോലിക്ക് കയറിയട്ടുണ്ടാകാം എന്നു കരുതി. കുറച്ച് വർഷങ്ങൾക്ക് ശേഷം ടെലികോം കരിയർ അവസാനിപ്പിച്ച് , ഹോം തീയേറ്റർ ബിസിനസ്സ് തുടങ്ങി ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസംപഴയ ടീം ലീഡർ ഗിരീഷ് കാണാനെത്തുന്നു. അവനാണ് സിനിമ സ്റ്റെയിൽ ട്വിസ്റ്റ് വെളിപ്പെടുത്തുന്നത്. അപ്പോൾ സൂപ്പർ ഹിറ്റായി ഓടുന്ന അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ നമ്മുടെ പഴയ റഹ്മാൻ ആണെന്ന്!! അമ്പരപ്പിന് ഒപ്പം, അച്ഛനും സഹോദരങ്ങളും അന്നെ സിനിമയിൽ അറിയപ്പെടുന്നവരായിട്ടും, അതൊന്നും മറ്റുള്ളവരെ അറിയിക്കാനോ, പ്രത്യേക പരിഗണനകൾ നേടാനോ ശ്രമിക്കാതെ, സ്വന്തം കാലിൽ നിൽക്കാനുള്ള റഹ്മാൻ്റെ ശ്രമത്തോട് വലിയ ബഹുമാനവും തോന്നി. ഇന്ന് ഉണ്ടയും ലവ്വും തല്ലുമാലയും അടക്കം ഒന്നിനൊന്ന് വ്യത്യസ്‌തവും മനോഹരവുമായ ചലചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനും അഭിനേതാവും ആയി തൻ്റെ ജൈത്രയാത്ര തുടരുന്ന ഖാലിദ് റഹ്മാന് പഴയ സഹപ്രവർത്തകൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com