Monday, September 16, 2024
Homeഇന്ത്യഇലക്ടറൽ ബോണ്ട്‌ വിശദാംശം ; ജൂൺ 30 വരെ സാവകാശം വേണമെന്ന് എസ്‌ബിഐ.

ഇലക്ടറൽ ബോണ്ട്‌ വിശദാംശം ; ജൂൺ 30 വരെ സാവകാശം വേണമെന്ന് എസ്‌ബിഐ.

ഇലക്‌ടറൽ ബോണ്ട്‌ വിശദാംശങ്ങൾ കൈമാറാൻ കൂടുതൽ സമയം തേടി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌ബിഐ) സുപ്രീംകോടതിയിൽ. തെരഞ്ഞെടുപ്പ്‌ കമീഷന്‌ വിശദാംശങ്ങൾ കൈമാറാൻ എസ്‌ബിഐയ്‌ക്ക്‌ നൽകിയ സാവകാശം ബുധനാഴ്‌ച അവസാനിക്കുന്ന സാഹചര്യത്തിലാണിത്‌. ജൂൺ 30 വരെ കാലാവധി നീട്ടിനൽകണമെന്നാണ്‌ അപേക്ഷ.

2019 ഏപ്രിൽ 12 മുതൽ ഇലക്‌ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയപാർടികൾ സമാഹരിച്ച സംഭാവനകളുടെ മുഴുവൻ വിശദാംശങ്ങളും ബുധനാഴ്‌ചയ്‌ക്കുള്ളിൽ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കൈമാറണമെന്നായിരുന്നു സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി.എസ്‌ബിഐയിൽനിന്ന്‌ വിശദാംശങ്ങൾ ലഭിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ (അതായത്‌, ഈ മാസം 13ന്‌) തെരഞ്ഞെടുപ്പ്‌ കമീഷൻ അവ വെബ്‌സൈറ്റിലൂടെ പുറത്തുവിടണമെന്നും നിർദേശിച്ചിരുന്നു.

വിവരം ലഭ്യമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് എസ്‌ബിഐയുടെ വാദം. ഇലക്‌ടറൽ ബോണ്ടുകളിലൂടെ കോർപറേറ്റുകൾ നൽകിയ സംഭാവനകളിൽ സിംഹഭാഗവും ബിജെപിക്കാണ്‌ ലഭിച്ചത്. ഇതിന്റെ കൂടുതൽ വിശദാംശം പുറത്തുവരുന്നത്‌ തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെയെങ്കിലും നീട്ടുകയെന്ന തന്ത്രമാണ് എസ്‌ബിഐ നീക്കത്തിനു പിന്നിലെന്ന വിമർശം ഉയർന്നു.

ഇലക്‌ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി ഫെബ്രുവരി 15നാണ്‌ സുപ്രീംകോടതി റദ്ദാക്കിയത്‌. വിധി മോദിസർക്കാരിനും ബിജെപിക്കും രാഷ്ട്രീയമായും ധാർമികമായും വലിയ തിരിച്ചടിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments