Saturday, March 14, 2026
Homeസിനിമഅർജുൻ അശോകൻ്റെ വ്യത്യസ്ഥമായ ഗറ്റപ്പിൽ; ചത്ത പച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

അർജുൻ അശോകൻ്റെ വ്യത്യസ്ഥമായ ഗറ്റപ്പിൽ; ചത്ത പച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

അർജുൻ അശോകൻ്റെ
വേറിട്ട ഗുപ്പിലും, വേഷവിധാനത്തിലുമായി
ചത്ത പച്ച എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു പുറത്തുവിട്ടിരിക്കുന്നു.
അർജുൻ അശോകൻ്റെ ജന്മദിനമാണ് ആഗസ്റ്റ് ഇരുപത്തിനാല്. ആ ദിനത്തിൽ പിറന്നാൾ സമ്മാനമായിട്ടാണ് ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പ്രകാശനം ചെയ്തിരിക്കുന്നത്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്.

റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വലയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ആയ്ഷൻ ത്രില്ലറായിട്ടാണ് അവതരണം.’
യുവാക്കളുടെ ഏറ്റവും വലിയ ഹരമായ റസ്ലിംഗ് പ്രേക്ഷകർക്ക് പതിയൊരു ദൃശ്യാനുഭവം കൂടി പകരുന്നതായിരിക്കും.

യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ് .എസ്. രാമക്കഷ്ണൻ, റിതേഷ് .എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവർ നിർമ്മിക്കുന്നു

മനോജ് കെ. ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി പുജ മോഹൻരാജ്,തെസ്നി ഖാൻ, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സനൂപ് തൈക്കൂടത്തിൻ്റേതാണ് തിരക്കഥ.
ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ഗങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ്.
പശ്ചാത്തല സംഗീതം – മുജീബ് മജീദ്.
ഗാനങ്ങൾ – വിനായക് ശശികുമാർ.

ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻ
എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ ‘
കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യും ഡിസൈൻ –
മെൽവി
ചീഫ് – അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ആരിഷ് അസ്‌ലം, ജിബിൻ ജോൺ
പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്.
സ്റ്റിൽസ് – അർജുൻ കല്ലിംഗൽ
ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എസ്. ജോർജ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ മാനേജേഴ്സ്-ജോബി കിസ്റ്റി , റഫീഖ്
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com