Saturday, December 6, 2025
Homeകേരളംകണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം.

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം.

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. പാലപ്പുഴ – പെരുമ്പുന്ന മലയോര ഹൈവേയിലാണ് സംഭവം.

റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞാണ് അപകടം ഉണ്ടായത്. തലകീഴായിട്ടാണ് വാഹനം മറിഞ്ഞത്. പിന്നീട് ശബ്‍ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സ് സംഘമെത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കിയത് ശ്രമകരമായിട്ടാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com