Monday, December 23, 2024
HomeKeralaവന്യമൃഗങ്ങളെ സംരക്ഷിക്കാൻ സംവിധാനമില്ല

വന്യമൃഗങ്ങളെ സംരക്ഷിക്കാൻ സംവിധാനമില്ല

കോട്ടയ്ക്കൽ.വന്യമൃഗങ്ങൾ നാട്ടിലേക്കു ഇറങ്ങുന്നത് വർധിക്കുമ്പോഴും അവയെ പ്രതിരോധിക്കാൻ ആവശ്യമായ ദ്രുതസേന (ആർആർടി) ഇല്ല. ഏറ്റവും ഒടുവിലായി 14 ജില്ലകളിലേക്കായി അനുവദിച്ചത് 12 യൂണിറ്റ് മാത്രമാണ്. ഓരോ വനം ഡിവിഷനിലും ചുരുങ്ങിയത് 2 യൂണിറ്റ് ഉണ്ടെങ്കിലേ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നതാണ് അവസ്ഥ.

വടക്കൻ ജില്ലകളിലാണ് വന്യജീവികൾ കൂടുതലായി ആളുകളെ ഉപദ്രവിക്കുന്നത്. 2020 – 21ൽ സംസ്ഥാനത്ത് 10,095 വന്യജീവി ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്. 10 വർഷം മുൻപുള്ളതിനേക്കാൾ മൂന്നിരട്ടി കൂടുതൽ. 2009 മുതൽ 2020 വരെയുള്ള കാലയളവിൽ 3,19 ആളുകൾ വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരിച്ചു. പാലക്കാട് ജില്ലയിലാണ് കൂടുതൽ ആക്രമണം നടന്നത്.

അത്യാവശ്യഘട്ടങ്ങളിൽ മൃഗങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തവും ആർആർടിക്കുണ്ട്. നിലവിലുള്ള ജീവനക്കാർക്കു സ്ഥാനക്കയറ്റം നൽകിയാൽ സാമ്പത്തിക ബാധ്യത ഇല്ലാതെ കൂടുതൽ സേനാംഗങ്ങളെ നിയമിക്കാൻ കഴിയുമെന്ന് വകുപ്പിലെ വിവിധ സംഘടനകൾ ചൂണ്ടികാട്ടിയിരുന്നു. പുതുതായി പരിശീലനം നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ ഇതിനായി ഉപയോഗിക്കാമെന്നും അഭിപ്രായമുയർന്നു.

ആർആർടി യൂണിറ്റ്
– – – – – – – – – – –
ഡപ്യൂട്ടി റേഞ്ച് ഓഫിസർ, 2 സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ, 6 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, 4 വാച്ചർമാർ, 4 താൽക്കാലിക വാച്ചർ കം ഡ്രൈവർ എന്നിവർ അടങ്ങിയതാണ് ഒരു യൂണിറ്റ് ആർആർടി.
– – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments