Monday, June 16, 2025
HomeKeralaപ്രതിഷേധം

പ്രതിഷേധം

കോട്ടയ്ക്കൽ—:പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്കെതിരെയുള്ള വധഭീഷണി പ്രതിഷേധാർഹമാണെന്ന് എസ് വൈ എസ് എസ് കെ എസ് എസ് എഫ് എസ് കെ ജെ എം സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളീയ മുസ്ലിങ്ങളുടെ ആശാകേന്ദ്രമാണ് പാണക്കാട് കൊടപ്പനക്കൽ തറവാട്. കേരളീയ മുസ്ലിങ്ങൾ എന്നും വലിയ ആദരവാണ് ആ കുടുംബത്തിന് നൽകിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഭീഷണി സ്വരങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും, ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സി എച്ച് ത്വയ്യിബ് ഫൈസി, ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങൾ’ എസ്കെഎസ്എസ്എഫ്  വെസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ പുളിക്കൽ എസ്കെജെഎം പ്രസിഡണ്ട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ അബ്ദുൽ ഖാദിർ ഖാസിമി സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ