Wednesday, December 25, 2024
HomeUS Newsനേതൃസംഗമവും, കെസ്റ്റർ ന്യൂ യോർക്ക് ലൈവ് കൺസെർട് സ്നേഹസ്പർശ വിതരണവും ജനുവരി 27-ന് കൊട്ടാരക്കരയിൽ.

നേതൃസംഗമവും, കെസ്റ്റർ ന്യൂ യോർക്ക് ലൈവ് കൺസെർട് സ്നേഹസ്പർശ വിതരണവും ജനുവരി 27-ന് കൊട്ടാരക്കരയിൽ.

ബിജു കൊട്ടാരക്കര

ന്യൂ യോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷൻറെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂ യോർക്കിൽ നടത്തിയ കെസ്റ്റർ ലൈവ് കൺസെർട്ടിൽ ജനങ്ങളിൽ നിന്നും ലഭിച്ച ധനസഹായം. നിര്ധനരായവർക്കും, നിർധനരായ കുട്ടികളുടെ പഠനത്തിനായും ജനുവരി 27 ന് കൊട്ടാരക്കരയിൽ ഏദൻ ട്രസ്റ്റ് ഹോംസിൽ വച്ച് വിതരണം ചെയ്യുന്നു. മുഖ്യ അഥിതി ആയിരിക്കുന്ന മാവേലിക്കര പാർലമെന്റ് അംഗവും ഏദൻ ട്രസ്റ്റ് ഹോംസിൻറെ രക്ഷാധികാരിയുമായ കൊടികുന്നിൽ സുരേഷ് എം. പി ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ. ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ, സാമൂഹ്യ പ്രവർത്തക ഡോക്ടർ. എം. എസ് സുനിലിനെയും സമൂഹത്തിനു നൽകിയ നല്ല പ്രവർത്തനങ്ങൾക്കു ആദരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ അനേക വർഷങ്ങളായി നിരവധി ക്രിസ്ത്യൻ പ്രോഗ്രാമുകൾ പല ബാനറുകളിൽ നടത്തുകയും അതിലൂടെ ലഭിക്കുന്ന വരുമാനം സാമൂഹ്യ നന്മയ്ക്കു വേണ്ടി ചിലവഴിക്കുകയും ചെയ്‌തിട്ടുണ്ട്‌. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റി അസോസിയേഷൻ ഈ വർഷവും കോളേജിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കും നിരവധി നിർധനരായ കുടുംബങ്ങൾക്കും കൈത്താങ്ങലായി കൊട്ടാരക്കരയിൽ ഏദൻ ട്രസ്റ്റ് ഹോംസുമായി ചേർന്ന് ധനസഹായ വിതരണം നടപ്പിലാക്കുന്നത്.

റിട്ടയർ മെന്റ് ജീവിതത്തിൽ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നവർക്കും. വിദേശത്തു ആയിട്ടുള്ള കുട്ടികളിൽ നിന്നും കൊച്ചുമക്കളിൽനിന്നും വേറിട്ട്‌ ജീവിക്കേണ്ടി വരുന്ന മാതാപിതാക്കൾക് വേണ്ടി ഒരു കൈത്താങ്ങലായി കൊട്ടാരക്കരയിലും പരിസരത്തും ഉള്ള ഒരു പറ്റം ആളുകളുടെ നേതൃത്വത്തിൽ വിരമിക്കൽ ജീവിതം ഉല്ലാസ പ്രദമാക്കുക എന്നതാണ് ഏദൻ ട്രസ്റ്റിൻറെ പ്രവർത്തനങ്ങൾ.

കെസ്റ്റർ ലൈവ് കൺസേർട്ടിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായവർക്കും യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റി അസോസിയേഷൻ ഭാരവാഹികളായ ലാജി തോമസ് (പ്രസിഡന്റ്), ബിജു ജോൺ കൊട്ടാരക്കര (സെക്രട്ടറി), ഡോൺ തോമസ് (ട്രെഷറർ), വിൻസ്‌മോൻ തോമസ് (പ്രോഗ്രാം കോർഡിനേറ്റർ), സജി തോമസ് കൊട്ടാരക്കര (കേരളാ കോർഡിനേറ്റർ) നന്ദി അറിയിക്കുന്നതോടൊപ്പം. ജനുവരി 27 ന് കൊട്ടാരക്കരയിൽ നടക്കുന്ന നേതൃസംഗമവും സ്നേഹസ്പർശ വിതരണവും വൻ വിജയമാക്കുന്നതിന് ഓരോരുത്തരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

ബിജു കൊട്ടാരക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments