Sunday, December 22, 2024
HomeUncategorizedമാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യം: അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യം: അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട -മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യമാണെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന മാലിന്യ മുക്തം നവകേരളം അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍എ.

പഞ്ചായത്തു പ്രസിഡന്റുമാര്‍ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഗൗരവമായി ഇടപെടണം. മാലിന്യ പ്രശ്‌നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. മാലിന്യമുക്തം കേരളം എന്ന ലക്ഷ്യത്തില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് ഹരിതകര്‍മസേന. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എല്ലാ വീടുകളിലും കയറുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അവരുടെ വരുമാനവും ഉറപ്പുവരുത്തണം. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് യോഗം ചേര്‍ന്നതെന്നും എംഎല്‍എ പറഞ്ഞു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ രശ്മി മോള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments