രക്ഷകനാവുന്നു നീ ചിലപ്പോൾ
ശിക്ഷ നൽകുന്നതും നീയല്ലയോ
തേനൂറും
വാക്കിന്നിടയിലൊളിച്ചങ്ങു
തേങ്ങലായ്ത്തീരുന്നു നിൻ
ലീലകൾ.
മിത്രമാകുന്നു നീയെന്നുമേ
തീരെയും
ശക്തിയില്ലാത്തൊരാ മാനവർക്കും
കുടിലതയേറും മനസ്സിലങ്ങെന്നുമേ
കുടികൊള്ളുമെന്നും നീയെന്നറിക.
എത്ര ചരിത്രങ്ങൾ
നിന്നെക്കുറിച്ചങ്ങു
വിസ്തരിച്ചീടിലൊടുങ്ങുകില്ല
മർത്യൻ്റെ വാക്കിലും ചിത്തത്തിലും
നീയങ്ങു
നൃത്തമാടുന്നിതെക്കാലവും.
നിർത്തിടൂ നിന്നുടെ
ക്രൂരവിനോദങ്ങൾ
എത്രയോ ജീവൻ പൊലിഞ്ഞു
നിന്നിൽ
എത്തീടുമോ വീണ്ടുമവതാരമായി
ശക്തനാം നിന്നെയോ
നിഗ്രഹിക്കാൻ.