Sunday, February 9, 2025
Homeകഥ/കവിതഫിംഗർപ്രിൻറ് (ചെറുകഥ) ✍രചന: പ്രവീണ. A.S

ഫിംഗർപ്രിൻറ് (ചെറുകഥ) ✍രചന: പ്രവീണ. A.S

പ്രവീണ. A.S✍

പുറത്തു നല്ല ചാറ്റൽ മഴ. അയാൾ ലാപ്ടോപ്പിൽ ഓഫീസ് ജോലിയിലാണ്.
രാത്രി നേരാവണ്ണം ഉറങ്ങീട്ടീല്ല.

ചിന്തകൾ കാടുകയറിയ മനസ്സുമായാണ് അയാൾ ഉറങ്ങാൻകിടന്നത്.

വൈകുന്നേരം ഓഫീസിൽ നിന്നും വന്നതു മുതൽ അവളെ കാണാനില്ല
അവൾ ഇല്ലാതെ പറ്റില്ല തനിക്ക്. അയാൾ അസ്വസ്ഥനായ്.
ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. അയാളുടെ സംശയംബലപ്പെട്ടു.പോലീസിൽ പരാതി കൊടുത്താലോ,

ഇന്നലെ മുതൽ കാണാതെ ആയതല്ലേ. പോലീസു വന്നാലും പൊല്ലാപ്പാണ്. വേണ്ടപ്പെട്ടവർതന്നെകുടുങ്ങും.എന്താ ചെയ്യക,?

അയാൾ തല പുകഞ്ഞു ആലോചിച്ചു. ഭാര്യ യ്ക്ക് എന്നും പരാതി ആയിരുന്നല്ലോ തനിക്ക് പ്രിയം അവളോട് ആണെന്ന്. പ്രൊഫൈല്‍ ഫോട്ടോ അവളുടേത് ഇട്ടതിന് എന്തുവഴക്കാണ്, ഉണ്ടാക്കിയത്. ലാപ്ടോപ്പ് മാറ്റിവച്ച് ഭാര്യയോട് തഞ്ചത്തിൽ ചോദിച്ചു.

“നീ സത്യം പറയണം, എന്തായാലും വന്നതു വന്നു, നീ ബോഡി എവിടെയാണ് ഒളിപ്പിച്ചത് ” ..

ഭാര്യ രൂക്ഷമായി ഒന്നു നോക്കി അകത്തേക്ക് പോയി.

ദൃശ്യം സിനിമ മൂന്നു തവണ കണ്ടവളാണ്. ഒരു തെളിവും അവശേഷിപ്പിച്ചിട്ടില്ല. കൊലപാതകിയുടെ ഫിംഗർ പ്രിന്റ്നു വേണ്ടിഅയാൾ തിരഞ്ഞു .

ഭാര്യ മനസ്സിൽ ഊറിചിരിച്ചു.
ബന്ധുവീട്ടിൽ വിരുന്നിനുപോയ പൂച്ച തിരിച്ചു വരാത്തതിൽ അയാളുടെ അന്വേഷണം പോകുന്ന വഴിയോർത്ത്.

പ്രവീണ. A.S✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments