ജീവിതമാകുന്ന സാഗരത്തിൽ
എന്തെല്ലാമേറ്റകുറച്ചിലുകൾ..
ആലോലം ആടിയുലയുന്ന
തോണിപോൽ ഓരോരോജീവനും
പ്രത്യാശയായ്..!
നെല്ലും വയലുമില്ലാത്തൊരീ
ജീവിതം
കർഷകർ തന്നുടെ ശാപമായി..
ജീവിത പന്ഥാവിൽ മുള്ളു
വിതച്ചവർ
മൗനത്താൽ മൂകമിരുന്ന നേരം..!
ഒട്ടിയ വയറുമായി കേഴുന്ന
കുഞ്ഞുങ്ങൾ
താതന്റെ ഹൃദയത്തിൽ തീ
മഴയായ്..
ഒട്ടു നിവൃത്തിയുമില്ലാതെ വന്നവൻ
കൂരതൻ കോലായിൽ
തൂങ്ങിയാടി..!
മേലാള വർഗ്ഗത്തിൻ കൺ
തുറപ്പിക്കുവാൻ
ഇത്രമേൽ ത്യാഗം നീ
ചെയ്തിടണോ..
അച്ഛന്റെ വേർപാടു
താങ്ങുവാനാവാതെ
തള്ളയും മക്കളും തളർന്നിരുന്നു..!
സഹായഹസ്തങ്ങൾ
നീണ്ടങ്ങുവന്നല്ലോ
നാലുകാലോല പ്പുരയുണ്ടാക്കാൻ..
” സംഘടന”യുടെ ആൾക്കാരാകട്ടെ
ആഹാരപ്പൊതിയുമായ്
ഓടിയെത്തി..!
തേങ്ങും ഹൃദയത്തിൻ
നൊമ്പരമോടെ
കാലമേ ഞാനൊന്ന് ചോദിക്കട്ടെ..
ജീവിതത്തിനൊരു
വഴിത്തിരിവാകുവാൻ
ഒരു ജീവനെ തന്നെ
ഹനിച്ചിടണോ..?!
രത്ന രാജു ✍