Logo Below Image
Wednesday, July 23, 2025
Logo Below Image
Homeസിനിമകോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി 'അനീതി'; ചിത്രത്തിൻ്റെ പൂജ നടന്നു.

കോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി ‘അനീതി’; ചിത്രത്തിൻ്റെ പൂജ നടന്നു.

വേ ടൂ ഫിലിംസ്  എൻ്റർടെയിൻമെൻ്റ്സിസിൻ്റെ ബാനറിൽ ബഷീർ കെ.കെ, ബിസ്മിത്ത് എൻ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ‘അനീതി’യുടെ പൂജ എറണാകുളം മെർമെയിഡ് ഹോട്ടലിൽ നടന്നു. ഒരു ജാതി മനുഷ്യൻ, മുറിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം തീർത്തും യുവതാരങ്ങളെ അണിനിരത്തി കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തീർത്തുമൊരു കോർട്ട് റൂം ഇമോഷണൽ ഡ്രാമയുടെ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ് എന്നിവർ ചേർന്നാണ്.

സുബൈർ മണ്ണിൽ, മുസ്താഖ് കൂനത്തിൽ, ഇർഷാദ് പി.എം, സഗീർ എയ്യാലിൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. നായികയും നായകനും ഉൾപ്പടെയുള്ള താരനിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദീഖ്, കിച്ചു ടെല്ലസ്, ബിഗ് ബോസ് താരം വിഷ്ണു ജോഷി, രമ്യ പണിക്കർ, തൻഹ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏപ്രിൽ ആദ്യത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ പ്രാധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, വയനാട് എന്നിവിടങ്ങളാണ്.

രജീഷ് രാമനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റർ: താഹിർ ഹംസ, മ്യൂസിക്: നിധിൻ ജോർജ്, ലിറിക്സ്: റഫീഖ് അഹമ്മദ്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ആർട്ട്: നിധിൻ എടപ്പാൾ, മേക്കപ്പ്: റോണക്സ് സേവിയർ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, കൊറിയോഗ്രാഫർ: റിഷ്ദാൻ അബ്ദുൾ റഷീദ്, ചീഫ് അസോസിയേറ്റ്: യുസൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ: ഷഫീൻ സുൽഫിക്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: രാഹുൽ രാജ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ