Thursday, September 19, 2024
Homeകഥ/കവിതസത്യങ്ങൾ. മിഥ്യകൾ... (കഥ) ✍ചന്ദ്രമതി മുല്ലപ്പിള്ളി

സത്യങ്ങൾ. മിഥ്യകൾ… (കഥ) ✍ചന്ദ്രമതി മുല്ലപ്പിള്ളി

ഓർമകൾ കാട് കയറുന്നു.. ഒരു വർഷം മുൻപാണ്…

നാദസ്വരമേളം മുഴങ്ങി…നട വഴിയുടെ ഒരു ഭാഗങ്ങളിലായി അതായത് ഗേറ്റിനുള്ളിൽ. ഇരു ഭാഗത്തായി താലങ്ങൾ പിടിച്ച പെൺകുട്ടികൾ വരിയായി നിൽക്കുന്നു.. ആർപ്പു വിളികളും കുരവയിടുന്ന ഘോഷങ്ങളും ഇടകലർന്നു കേൾക്കുന്നു.. വിവാഹത്തിന് ശേഷം വരനെയും വധുവിനെയും വരന്റെ ഗ്രഹത്തിലേക്കുള്ള വരവേൽപ്പാണ്.. ആർഭാടം നിറഞ്ഞ വിവാഹം, അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയത്തിൽ ആയിരുന്നു.. ആയിരങ്ങളല്ലാ… പതിനായിരങ്ങൾ പങ്കെടുത്തു. എന്ന് വേണം പറയാൻ..അത് കഴിഞ്ഞ് ഇപ്പൊൾ വരന്റെ വീട്ടിലേക്കുള്ള വരവാണ്..

ആർഭാടം എന്നാല് ഇങ്ങനെ ഒക്കെ ആണല്ലോ എന്നുഞാൻ ഓർത്തു പോയി… അതേപ്പറ്റി വിവരിക്കാൻ എനിക്ക് പ്രയാസമാണ്. നിങ്ങള് ഊഹിക്കുകയെ നിവൃത്തിയുള്ളൂ..

വധു സുന്ദരി ആണെന്ന് പറയേണ്ടതില്ല. സിനിമ നടിമാർ തോറ്റ് പോകും..വരനും അതുപോലെ തന്നെ. നല്ല സുന്ദരൻ.. രണ്ടു പേരും നല്ല ചേർച്ച… എല്ലാവരും ഇത് തന്നെയാണ് അടക്കം പറയുന്നത്.. ഭാഗ്യം എന്ന് പറഞ്ഞാല് ഇങ്ങനെയാണ്. ഇതാ. ഇവരെ പോലെ ..ഇവർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്… സേതു മാധവനെയും. കുടുംബത്തെയും… വരന്റെ പേരാണ് സേതു മാധവൻ…

ഞാൻ ഓർത്തു…. കുറച്ചു കാലം മുൻപ് വരെയും എങ്ങനേ ഉണ്ടായിരുന്നവരാ…. കേറി കിടക്കാൻ ഒരു പുര പോലും ഉണ്ടായിരുന്നില്ല ഇവർക്ക്… ദാരിദ്ര്യവും….
സേതു മാധന്റെ പഠനം. തന്നെ വളരെ കഷ്ടപ്പെട്ടായിരുന്നു.. സേതു വിന്റെ അച്ഛൻ ബാലകൃഷ്ണൻ. അക്കാലത്തോക്കെ ഞങ്ങളുടെ വീട്ടിൽ വിറകു വെട്ടാൻ വന്നിട്ടുണ്ട്..
ഞാൻ ഇപ്പോഴും ഓർക്കുന്നു…

ഗേറ്റ് കടന്നപ്പോൾ താലങ്ങൾക്കൊപ്പം വധൂ. വരൻമാരെ. പൂക്കൾ വാരിയെറിഞ്ഞായിരുന്നു സ്വീകരണം… വൈകുന്നേരം ഇവിടെത്തന്നെ കേമമായ റിസെപ്ഷനും ഉണ്ട്…

പിന്നെയും എനിക്ക് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല… എത്ര വേഗം യാചകൻ പണക്കാരൻ ആകുന്നു.. ഇങ്ങനെയും കാണുന്നുണ്ട്. തിരിച്ചും…
മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ്‌ കേറ്റുന്നതും ഭവാൻ…

ഇപ്പൊൾ ഈ കല്യാണം നടന്നിട്ട് ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു..
ഇവിടെ അടുത്തുള്ള ആശുപത്രിയിൽ ഞാൻ ജോലി ചെയ്യുന്നു… ഇന്ന് സേതു മാധവനെയും ഭാര്യയെയും ഇവിടെ കണ്ടപ്പോൾ ഓർത്ത കാര്യങ്ങലാണ് മുൻപ് പറഞ്ഞത്… മേൽ പറഞ്ഞ കല്യാണത്തിന് ശേഷം മരുമകളെ പറ്റി പറയുമ്പോൾ നൂറു നാവാണ്..അത് പോലെ ബാലകൃഷ്ണന്റെ ഭാര്യക്കും… അവർ പറയാറുണ്ട്. ഇവൾ ഞങ്ങൾക്ക് ഇല്ലാതെ പോയ മകൾ തന്നെ ആണ് മരുമകൾ അല്ല എന്ന്…. സ്ത്രീ ധനമായി കിട്ടിയ സ്വർണ്ണത്തിനും പണത്തിനും കണക്കില്ലല്ലോ. അത്യധികം അവളുടെ വീട്ടുകാർ കൊടുത്തിട്ടുണ്ട്.. പിന്നെ എങ്ങനെ സ്നേഹം ഇല്ലാതിരിക്കും…

അവളുടെ സൗന്ദര്യത്തിൽ എല്ലാവരും മതി മറന്നിരുന്നു.. ശ്രീ ദേവി…എന്ന പേര് ശരിക്കും. അവൾക്ക് ചേരുന്നത് തന്നെ ആയിരുന്നു… എല്ലാ കൂടി കണ്ടാൽ ഇത് തന്നെ ആണോ ഐശ്വര്യ ദേവത എന്ന് തോന്നി പോകും..

ആശുപത്രി കിടക്കയിൽ തളർന്നു കിടക്കുന്ന ശ്രീ ദേവിയെ കണ്ടാൽ ആർക്കും പ്രയാസം തോന്നും.. ഇവളുടെ ഇന്നത്തെ കിടപ്പും അവളുടെ ആദ്യത്തെ അവസ്ഥയും കണ്ടാൽ ആരൂം ചിന്തിച്ചു പോകും.. മനുഷ്യന്റെ അവസ്ഥയേക്കുറിച്ച്.. ഇത്ര മാരകമായ രോഗം ഒരു മുന്നറിയിപ്പും കൂടാതെ ഇവൾക്ക് വന്നല്ലോ. അതും ആലോചിക്കേണ്ടതാണ്.

കല്യാണം കഴിഞ്ഞ കാലത്തെ സേതു മാധവന്റെ അഹംകാരമോക്കെ ഇന്ന് എവിടെ….. ആകെ തകർന്നവനായി ഓജസ്സില്ലാതെ. ഭാര്യയുടെ കിടക്കക്കരികിൽ ഇരിക്കുന്ന സേതുവിനെ കാണാൻ വായ്യാ… അത്ര സകടത്തിൽ ആണ്..ഓജസില്ലാതെ ഒരു മനുഷ്യ ശരീരം…. ഒന്നും കണ്ടൂ അഹങ്കരിക്കരുത്…. ഈ ഇരിപ്പ് കണ്ടാൽ ആർക്കും തോന്നി പോകും.. വിദേശത്ത് ജോലി ചെയ്തിരുന്ന സേതു മാധവൻ. ആദ്യമായി ഭാര്യയുടെ അസുഖത്തിന്റെ വിവരം കേട്ടപ്പോൾ.. ഉണ്ടായ വികാരം പലതായിരുന്നു.. അച്ഛനും അമ്മയും മറ്റു എല്ലാവരും കൂടി തന്നെ ചതിച്ചു എന്ന് പോലും അയാൾ കരുതി. അങ്ങിനെ പറയുകയും ചെയ്തു…

ഇതൊക്കെ ആണെങ്കിലും അവളെ പറ്റി ഓർത്തപ്പോൾ മറക്കാൻ വയ്യ…
ശരിക്ക് കണ്ടൂ പോലും കൊതി തീർന്നില്ല. അതിനു മുൻപ് മടങ്ങേണ്ടി വന്നു. വിദേശത്തേക്ക്… വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ആണല്ലോ അവൾക്കൊപ്പം കഴിഞ്ഞത്… പിന്നീട് ഫോണിൽ കൂടിയും വീഡിയോ കൊളിൽ കൂടിയും ഒക്കെ ആയിരുന്നല്ലോ. ജീവിതം.. ആറ്റ് നോറ്റു. അധികം താമസമില്ലാതെ നാട്ടിലെത്താം എന്നായപ്പോൾ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഞെട്ടിക്കുന്ന ഈ രോഗവിവരം. എന്നാലും അയാൾ തീരുമാനിച്ചു. ഇനി എത്ര കുറച്ചു കാലമായാലും അവളോടൊപ്പം തന്നെ താനും ഉണ്ടാകും…

ഒന്നും ഇല്ലായ്മയിൽ നിന്ന് ഇത്രയും പണവും പ്രതാപവും ഉണ്ടാക്കി തന്ന ദൈവം ഇങ്ങനെയും ഒരു ചതി കാണിക്കും എന്ന് കരുതിയതെയില്ല. സന്തോഷത്തിൽ തന്നെ അല്ല അഹങ്കാരത്തിലും വളരെ മുന്നിൽ തന്നെ ആയിരുന്നു. താൻ. കുടുംബവും…. പണം കൊണ്ട് എല്ലാം നേടാം എന്ന ധാരണക്ക് ദൈവം തന്ന. ഒരു കൊട്ട്…. അത്ര മാത്രം…

അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു… നല്ല ഉറക്കത്തിൽ ആണ് വേദനക്ക് ഇഞ്ചക്ഷൻ കൊടുത്ത് പോയതാണ്.

നാളെ അവളുടെ ഓപ്പറെഷനാ ആണ്.. അത് കഴിഞ്ഞാലെ ഇവളുടെ ജീവിതത്തെ കുറിച്ച് പറയാൻ ഒക്കൂ… അങ്ങനെയാണ് ഡോക്ടർമാർ പറഞ്ഞത്… അയാൾ സാവധാനം മനസ്സിന്റെ സമനില വീണ്ടെടുക്കുകാ ആയിരുന്നു… ഞാൻ ഇതെല്ലാം കണ്ടും സമാധാനിപ്പിച്ചും ഇരുന്നു..

സേതു സ്വയം തീരുമാനിച്ചു… എപ്പൊഴും നല്ല രീതിയിൽ തന്നെ ചിന്തിക്കാം .. ചീത്ത ചിന്തയേ. വേണ്ട. അവൾ സുഖം പ്രാപിക്കുകതന്നെ ചെയ്യും.. ഇങ്ങനെ ആക്കിയ ഈശ്വരന് അതിനും കഴിയും.. ഇതുവരെയും ഈശ്വരനെ കുറിച്ച്. ചിന്തിക്കാത്ത ആളാണ് സേതു മാധവൻ.. ഇക്കണ്ട വളർച്ചയും ഉയർച്ചയും തങ്ങളുടെ പ്രയത്നം കൊണ്ട് മാത്രം ഉണ്ടായതാണെന്ന് കരുതി.. ഇപ്പൊൾ അയാൾ അറിയാതെ വിളിച്ചു പോയി. ഈശ്വരാ…. ജീവിതത്തിൽ ആദ്യമായി അയാളുടെ മനസ്സിൽ ഈശ്വര ചിന്ത നിറയാൻ തുടങ്ങി… ജ്വലിച്ചു വന്ന പ്രകാശം മനസ്സിൽ നിറഞ്ഞു… ഒപ്പം പ്രത്യാശയും…

ചന്ദ്രമതി മുല്ലപ്പിള്ളി. ✍

RELATED ARTICLES

Most Popular

Recent Comments