Monday, November 25, 2024
Homeകഥ/കവിതഓർമ്മിക്കാൻ (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

ഓർമ്മിക്കാൻ (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

✍ രാജു കാഞ്ഞിരങ്ങാട്

രാപ്പാതിനിറവിലും കണ്ണീരണിഞ്ഞവൻ
നീറി നീറിപ്പിടയുന്നു
നേർത്തു നേർത്തു പിഞ്ഞിപ്പോമൊരു
ചുമ
ശ്വാസത്തെ പിടിച്ചു പരാക്രമം കാട്ടുന്നു
അപ്പോഴും കാണാം കണ്ണീർ
പെയ്ത്തായ് –
യേശു
പള്ളി നിറുകിൽ ക്രൂശിൽ
ബന്ധസ്ഥനായ്
കിടക്കുന്നു

കരുണ കാട്ടുവോനെല്ലാം കുരിശോ
കാല-
ത്തിൻ നീതി
കരവാളുയർത്തുവോനാമോ കരഗതം
ന്യായാസനം
വിങ്ങുന്ന മേഘമൊന്നുവാർന്നൊഴിഞ്ഞ –
പോൽ
അല്പമൊരാശ്വാസമിപ്പോൾ ക്രൂശിത
രൂപം
കാൺകേ

നീറുന്നു ഉള്ളകം നറുനിലാവെട്ടത്തിലും
ഞെട്ടിത്തരിക്കുന്നീ ജീവിതം
ഓർത്തിടുമ്പോൾ
തണുത്തു വിറയ്ക്കുവോന് സ്വപ്നം
നെരിപ്പോട്
വിശന്നുവലയുവോന് വെറുപ്പിന്നപ്പം
മാത്രം

സ്മൃതിയെ ഭയമാണ് ,മൃതി
തന്നെയുദാത്തമെ –
ന്നു ചിന്തിച്ചീടുകിൽ കുറ്റം പറയാമോ
പട്ടിണി മാറ്റീടാതെ പടക്കോപ്പുകൂട്ടുന്ന
ഭരണാധികാരിക്കുണ്ടോ അനശ്വരമാം
ജീവിതം

✍ രാജു കാഞ്ഞിരങ്ങാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments